പൊലീസ് അരിച്ചുപെറുക്കി; ജാമ്യം ലഭിച്ചതോടെ ബിനോയ് മുംബൈക്ക് പറന്നു, ആകാംക്ഷ​യ്ക്ക് വിരാമം 

വിവാഹം വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ മുംബൈ പൊലീസ് ദിവസങ്ങളായി അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതിരുന്ന ബിനോയ് കോടിയേരി തിരുവനന്തപുരത്ത് നിന്ന്​ മുംബൈക്ക് പറന്നു
പൊലീസ് അരിച്ചുപെറുക്കി; ജാമ്യം ലഭിച്ചതോടെ ബിനോയ് മുംബൈക്ക് പറന്നു, ആകാംക്ഷ​യ്ക്ക് വിരാമം 

തിരുവനന്തപുരം: വിവാഹം വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ മുംബൈ പൊലീസ് ദിവസങ്ങളായി അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതിരുന്ന ബിനോയ് കോടിയേരി തിരുവനന്തപുരത്ത് നിന്ന്​ മുംബൈക്ക് പറന്നു. ബുധനാഴ്ച രാത്രി പത്തിനുള്ള എയർ ഇന്ത്യ വിമാനത്തിലാണ്​ അഭിഭാഷകനൊപ്പം ബിനോയ് യാത്രയായത്​.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ മുംബൈ കോടതി മുൻകൂർ ജാമ്യം നൽകിയതോടെയാണ് ഭരണ സിരാകേന്ദ്രത്തിന് മൂക്കിന് താഴെ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം വിമാനത്താവളത്തിൽ ബിനോയി പ്രത്യക്ഷപ്പെട്ടത്. ഒമ്പത് മണിക്ക് പുറപ്പെടെണ്ട വിമാനത്തിലേക്ക് പോകാനായി വക്കീലുമായി എട്ട് മണിക്ക് തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നുവെങ്കിലും വിമാനം ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.

അന്വേഷണ ഉദ്യോഗസ്ഥ​ന്റെ മുമ്പാകെ ഹാജരാവണമെന്ന് കോടതി നിർദേശം നൽകിയതിനെത്തുടർന്നാണ്​ ബിനോയി മുംബൈക്ക് പറന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com