ബിനോയ് കോടിയേരി മുംബൈ പൊലീസിന് മുന്നില്‍ ഹാജരായി: നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി

ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയ ബിനോയ് കോടിയേരി ജാമ്യ വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം സ്റ്റേഷനില്‍ നിന്ന് മടങ്ങി.
ബിനോയ് കോടിയേരി മുംബൈ പൊലീസിന് മുന്നില്‍ ഹാജരായി: നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ബിനോയ് കോടിയേരി മുംബൈ പൊലീസിന് മുന്നില്‍ ഹാജരായി. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ അഭിഭാഷകരോടൊപ്പമാണ് ബിനോയ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇന്നലെ രാത്രി തന്നെ ബിനോയ് മുംബൈയിലെത്തിയിരുന്നു. 

ഓഷിവാര പൊലീസ് സ്‌റ്റേഷനിലെത്തിയ ബിനോയ് കോടിയേരി ജാമ്യ വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം സ്‌റ്റേഷനില്‍ നിന്ന് മടങ്ങി. കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം. 

പോലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിളുകള്‍ നല്‍കണം, സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുത്, തെളിവുകള്‍ നശിപ്പിക്കരുത് തുടങ്ങിയവയായിരുന്നു ജാമ്യവ്യവസ്ഥയിലെ പ്രധാന ഉപാധികള്‍.

എല്ലാ തിങ്കളാഴ്ചയും ഓഷിവാര പോലീസ് സ്‌റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. യുവതി പരാതി നല്‍കിയതിലെ കാലതാമസവും പൊലീസിന് നല്‍കിയ പരാതിയിലെയും ബിനോയ്ക്ക് അഭിഭാഷകന്‍ മുഖേന അയച്ച നോട്ടീസിലെ വിവരങ്ങളിലെയും വൈരുധ്യങ്ങളും ചുണ്ടിക്കാട്ടിയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

അതേസമയം മുംബൈ പൊലീസ് ഇയാളെ ദിവസങ്ങളോളം തിരഞ്ഞിട്ടും കണ്ടെത്താനായിരുന്നില്ല. ഇതിനിടെ ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ബിനോയ് മുംബൈയിലേക്ക് പറന്നത്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ മുംബൈ കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതോടെയാണ് ഭരണ സിരാകേന്ദ്രത്തിന് മൂക്കിന് താഴെ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം വിമാനത്താവളത്തില്‍ ബിനോയി പ്രത്യക്ഷപ്പെട്ടത്.

ഒന്‍പത് മണിക്ക് പുറപ്പെടെണ്ട വിമാനത്തിലേക്ക് പോകാനായി വക്കീലുമായി എട്ട് മണിക്ക് തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നുവെങ്കിലും വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com