യാത്രക്കാരെ രക്ഷിക്കുന്നതിനിടെ പൊള്ളലേറ്റു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു

തീ വിഴുങ്ങിയ ബസിലെ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഡ്രൈവര്‍ ഓടുവില്‍ മരണത്തിന് കീഴടങ്ങി
യാത്രക്കാരെ രക്ഷിക്കുന്നതിനിടെ പൊള്ളലേറ്റു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു


തിരുവനന്തപുരം: തീ വിഴുങ്ങിയ ബസിലെ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഡ്രൈവര്‍ ഓടുവില്‍ മരണത്തിന് കീഴടങ്ങി. കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സാരമായി പരുക്കേറ്റ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ പ്രകാശ് ബുധനാഴ്ച മരിച്ചു.

പതിനാലിനായിരുന്നു നാടിനെ നടുക്കിയ അപകടം. എംസി റോഡില്‍ വയ്ക്കലില്‍ പ്രകാശ് ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസ്സും റെഡിമിക്‌സ് ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. പ്രകാശിന്റെ അവസരോചിതമായ ഇടപെടലാണ് 35 ലധികം വരുന്ന യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്. ബസിലെ ഹൈഡ്രോളിക് ഡോറുകള്‍ യാത്രക്കാര്‍ക്ക് രക്ഷപ്പെടുന്നതിനായി തുറന്നുകൊടുക്കുന്നതിനിടെയാണ് പ്രകാശിന് ഗുരുതരമായി പൊള്ളലേറ്റത്.

തീപടരുന്നതിനു മുന്‍പ് യാത്രക്കാര്‍ക്ക് രക്ഷപ്പെടാനായത് ഇരു ഡോറുകളും തുറന്നതിനാലാണ്. രണ്ടുവാഹനങ്ങളും കത്തിച്ചാമ്പലായ അപകടത്തില്‍ യാത്രക്കാര്‍ക്കാര്‍ക്ക് ആര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നില്ല. എന്നാല്‍ പ്രകാശിന്റെ മുഖത്ത് ആഴത്തില്‍ പൊള്ളലേറ്റു. തിരുവനന്തപുരം മെഡിക്കല്‍കൊളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരിച്ചത്
.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com