സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നു; ഉയരുന്നത് പത്ത് ശതമാനം

ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി ചാർജ് പത്ത് ശതമാനം വർധിപ്പിക്കാനാണ് തീരുമാനിച്ചത്
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നു; ഉയരുന്നത് പത്ത് ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് അടുത്തയാഴ്ച വർധിപ്പിക്കും. നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം വൈദ്യുതി റ​ഗുലേറ്ററി കമ്മിറ്റിയാണ് എടുത്തത്. ​ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി ചാർജ് പത്ത് ശതമാനം വർധിപ്പിക്കാനാണ് തീരുമാനിച്ചത്. മാസം 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞത് 25 കൂടും. രണ്ട് ദിവസത്തിനകം പുതിയ നിരക്ക് പ്രഖ്യാപിക്കും. 
 
നിലവിലെ നിരക്കില്‍ നിന്ന് എട്ട് ശതമാനം മുതല്‍ പത്ത് ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ പ്രതിമാസം 100 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന വീടുകള്‍ക്ക് ഏറ്റവും കുറഞ്ഞത് 25 രൂപ കൂടും. ദ്വിമാസ ബില്ല് ആയതിനാല്‍ 50 രൂപയിലേറെ നിരക്ക് കൂടുമെന്ന് സാരം . 2017 ലാണ് ഒടുവില്‍ വൈദ്യുതി നിരക്ക് കൂടിയത് അന്ന് റഗുലേറ്ററി കമ്മിഷന്‍ സ്വമേധയാ ഹര്‍ജി പരിഗണിച്ച് നിരക്ക് കൂട്ടുകയായിരുന്നു അത് ഇപ്രകാരമാണ് 

2011– 2017 കാലയളവില്‍ വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം 6,686 കോടി രൂപയാണ്. എന്നാല്‍ ഇപ്പോഴത് എണ്ണായിരം കോടി കവിഞ്ഞു. വായ്പ തിരിച്ചടവിന് മാത്രം 14,00കോടിരൂപ ആവശ്യമാണ്. ഈ പശ്ചാത്തലത്തിലാണ് നിരക്ക് വര്‍ധന. വൈദ്യുതി ബോര്‍ഡിന്റെ ഉപയോക്താക്കളില്‍ 78 ശതമാനവും വീടുകളാണ്. വൈദ്യുതിയുടെ പകുതിയും ഉപയോഗിക്കുന്നതും അവര്‍ തന്നെ. അതുകൊണ്ട് നിരക്ക് വര്‍ധന ഏറ്റവും ബാധിക്കുക ഗാര്‍ഹിക ഉപയോക്താക്കളെയാണ്. 

ജല വൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളില്‍ ഇപ്പോള്‍ സംഭരണ ശേഷിയുടെ 12 ശതമാനം മാത്രമാണ് ജലം. ഇത് പതിനഞ്ചുദിവസത്തേയ്ക്ക് മാത്രം തികയും. മഴ പെയ്തില്ലെങ്കില്‍ ഗുരുതതര പ്രതിസന്ധിയിലേയ്ക്കാണ് കേരളം നീങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com