ആരിഫിന് ഭാഷ കൈകാര്യം ചെയ്യാന്‍ അറിയാം, എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല: രമ്യ ഹരിദാസ് 

സിപിഎം എംപി എ എം ആരിഫ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നയാളാണെന്നും എന്താണ് അന്ന്‌ സംഭവിച്ചതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും കോണ്‍ഗ്രസ് എംപി രമ്യഹരിദാസ്
ആരിഫിന് ഭാഷ കൈകാര്യം ചെയ്യാന്‍ അറിയാം, എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല: രമ്യ ഹരിദാസ് 

ന്യൂഡല്‍ഹി: സിപിഎം എംപി എ എം ആരിഫ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നയാളാണെന്നും എന്താണ് അന്ന്‌ സംഭവിച്ചതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും കോണ്‍ഗ്രസ് എംപി രമ്യഹരിദാസ്. തന്റെ കന്നിപ്രസംഗത്തില്‍ ആരിഫിന് നിരവധി ട്രോളുകള്‍ നേരിടേണ്ടി വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രമ്യ ഹരിദാസ്. എല്ലാവരും മുന്‍കൂട്ടി എഴുതി തയാറാക്കിയ പേപ്പറാണ് പ്രസംഗത്തിനായി കൊണ്ടുപോകുക എന്നും രമ്യ പറഞ്ഞു.

തന്റെ കന്നി പ്രസംഗത്തില്‍ പ്രശ്‌നം ഒന്നും ഉണ്ടായില്ലെന്നും ഹിന്ദി കുറച്ചൊക്കെ തനിക്ക് വശമുണ്ടെന്നും രമ്യ പറഞ്ഞു. ഇനി അഥവാ പ്രശ്‌നം ഉണ്ടെങ്കിലും ഇംഗ്ലീഷ് തര്‍ജമ ലഭ്യമാണെന്നും അവര്‍ പറഞ്ഞു.

ജൂണ്‍ 27ന് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് ആരിഫ് എംപിക്ക് അബദ്ധം പിണഞ്ഞത്. താന്‍ മൂന്ന് ദിവസമായി കന്നിപ്രസംഗത്തിന് അവസരം കാത്തിരിക്കുകയായിരുന്നുവെന്ന് പറഞ്ഞ് പ്രസംഗം തുടങ്ങിയ എംപി കുറച്ച് നേരം പതറി നിന്നു. മൊബൈലിലുള്ള തന്റെ പ്രസംഗം വായിക്കാന്‍ ആരിഫിന് ബുദ്ധിമുട്ട് നേരിട്ടതാണ് കാരണം. ഇതിനെ തുടര്‍ന്ന് 'മൊബൈല്‍ ഓണ്‍ തന്നെയാണോ' എന്ന് സ്പീക്കര്‍ ഓം ബിര്‍ള ആരിഫിനെ പരിഹസിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ആരിഫിനെതിരെ ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ആലപ്പുഴയില്‍ അടിയന്തിരമായി കടല്‍ഭിത്തി കെട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആരിഫിന്റെ പ്രസംഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com