ആർഎസ്എസ് വേദിയിൽ അധ്യക്ഷനായി ജേക്കബ് തോമസ്

ആര്‍എസ്എസുമായി 23 വര്‍ഷത്തെ അടുപ്പമുണ്ടെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്എസ് വേദിയില്‍ അധ്യക്ഷനാകുന്നു
ആർഎസ്എസ് വേദിയിൽ അധ്യക്ഷനായി ജേക്കബ് തോമസ്

കൊച്ചി: ആര്‍എസ്എസുമായി 23 വര്‍ഷത്തെ അടുപ്പമുണ്ടെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്എസ് വേദിയില്‍ അധ്യക്ഷനാകുന്നു. കൊച്ചി കാക്കനാട് വച്ച് നടക്കുന്ന ശ്രീ ഗുരുപൂജ ഗുരു ദക്ഷിണ മഹോത്സവ ചടങ്ങിലാണ് ജേക്കബ് തോമസ് ഐപിഎസ് പങ്കെടുക്കുന്നത്. ഈ മാസം 18ന് വൈകിട്ട് മാവേലിപുരത്തെ എംആര്‍എ ഹാളിലാണ് പരിപാടി. 

ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് അനുഭാവികളുടെ സംഘടനയായ ആര്‍എസ്എസ് ഐടി മിലാനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജേക്കബ് തോമസ് അധ്യക്ഷനാകുന്ന ചടങ്ങില്‍ ആര്‍എസ്എസ് സംസ്ഥാന വിദ്യാര്‍ത്ഥി കോര്‍ഡിനേറ്റര്‍ വല്‍സന്‍ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തും.

23 വര്‍ഷമായി ആര്‍എസ്എസുമായി അടുപ്പമുണ്ടെന്ന്  ജേക്കബ് തോമസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.ആര്‍എസ്എസ് എന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ ചിലര്‍ക്ക് തൊട്ടുകൂടായ്മയാണ്. ഇത് പരിഹരിക്കാനായി പ്രവര്‍ത്തിക്കും. ലോകത്തിലെ ഏറ്റവും വലിയ എന്‍ജിഒയാണ് ആര്‍എസ്എസ്. 1996ല്‍ മൈസൂരിലെ ഒരു സ്‌കൂളില്‍ വച്ചാണ് ആര്‍എസ്എസുമായുള്ള ബന്ധം തുടങ്ങിയതെന്നും ജേക്കബ് തോമസ് പറഞ്ഞു.  ബിജെപി പാളയത്തിലേക്ക് ചേക്കേറുമെന്ന സൂചനകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com