കലിതുള്ളി ഒറ്റയാൻ മുന്നിൽ ; ​ഗണേശനെ രക്ഷിച്ചത് 11 കെ വി ഇലക്ട്രിക് പോസ്റ്റ്

നാലുവശവും ഇരുമ്പ് കമ്പികൊണ്ട് നിർമിച്ച വൈദ്യുതി പോസ്റ്റിനുള്ളിലേക്ക് ​ഗണേശൻ കയറിയതോടെ ഒറ്റയാനും പോസ്റ്റിന് സമീപത്തെത്തി
കലിതുള്ളി ഒറ്റയാൻ മുന്നിൽ ; ​ഗണേശനെ രക്ഷിച്ചത് 11 കെ വി ഇലക്ട്രിക് പോസ്റ്റ്

ഇടുക്കി : മറയൂർ കരിമുട്ടി മേഖലയിൽ കരിമ്പിൻ തോട്ടത്തിലെ കാട്ടാനശല്യം ഒഴിവാക്കാനെത്തിയ കർഷകൻ ചെന്നുപെട്ടത് ഒറ്റയാന് മുന്നിൽ. കരിമുട്ടിയിൽ പാട്ടത്തിനെടുത്ത് കൃഷിചെയ്തുവരുന്ന മറയൂർ സ്വദേശി ഗണേശനാണ്,  കലിതുള്ളി വന്ന ഒറ്റയാനു മുന്നിൽപ്പെട്ടത്. സമീപത്തുണ്ടായിരുന്ന 11 കെ വി വൈദ്യുത പോസ്റ്റിനുള്ളിൽ കയറിയാണ് ​ഗണേശൻ രക്ഷപ്പെട്ടത്. 

നാലുവശവും ഇരുമ്പ് കമ്പികൊണ്ട് നിർമിച്ച 11 കെവി വൈദ്യുതി പോസ്റ്റിനുള്ളിലേക്ക് ​ഗണേശൻ കയറിയതോടെ ഒറ്റയാനും പോസ്റ്റിന് സമീപത്തെത്തി.  എന്നാൽ അകത്ത് കടക്കാൻ സാധിക്കാതെ വന്നതോടെ കൊമ്പൻ പിന്മാറി.  വനത്തിലേക്ക് ഒറ്റയാൻ മടങ്ങിയപ്പോഴാണ് ഗണേശൻ പുറത്തിറങ്ങിയത്.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. പാകമായ കരിമ്പിൻ തോട്ടത്തിലെത്തിയ ഒറ്റയാനെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമിക്കാൻ ശ്രമിച്ചതെന്ന് ഗണേശൻ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com