കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഒൻപത് ലക്ഷം രൂപ കാണാതായി, അന്വേഷണം

ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഒൻപത് ലക്ഷം രൂപ കാണാതായി, അന്വേഷണം

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജിൽ 9.07 ല​ക്ഷം രൂ​പ കാ​ണാ​താ​യ​താ​യി പ​രാ​തി. സ​ർ​ജി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ നിന്നാണ് പണം കാണാതായിരിക്കുന്നത്. കാ​ഷ്വാ​ലി​റ്റി​ക്ക​ടു​ത്ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന പാ​സ് വി​ൽ​ക്കു​ന്ന കൗ​ണ്ട​റി​ന് സ​മീ​പ​മു​ള്ള അ​ട​ച്ചു​റ​പ്പു​ള്ള ഓ​ഫീ​സി​ൽ നി​ന്നാ​ണ് തു​ക ന​ഷ്ട​പ്പെ​ട്ട​ത്. 

ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ശ​സ്ത്ര​ക്രി​യ​യ്ക്കു​ള്ള ഇം​പ്ലാ​ന്‍റ്ക​ള​ട​ക്കം മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ഓ​ഫീ​സാ​ണി​ത്. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ പുറമെനിന്നുള്ള കവര്‍ച്ചാ സാധ്യത കണ്ടെത്താനായില്ല.

അതേസമയം ഓ​ഫീ​സി​ന്‍റെ പൂ​ട്ട് ത​ക​ർ​ന്നി​ട്ടി​ല്ല. ജീ​വ​ന​ക്കാ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നാ​ണ് പൊലീ​സി​ന്‍റെ തീ​രു​മാ​നം. ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com