ആക്രി പെറുക്കി കഴിയുന്ന ദമ്പതികളെത്തേടി ഭാഗ്യദേവതയെത്തി ; 60 ലക്ഷം സമ്മാനം

മിഴ്‌നാട് രാജപാളയം വടക്ക് മലയടിപ്പെട്ടി എംജിആര്‍ നഗര്‍ 2 ല്‍ സുബ്രഹ്മണ്യന്‍ (58), ഭാര്യ ലക്ഷ്മി എന്നിവര്‍ക്കാണ് 60 ലക്ഷം രൂപയുടെ സമ്മാനം ലഭിച്ചത്
ആക്രി പെറുക്കി കഴിയുന്ന ദമ്പതികളെത്തേടി ഭാഗ്യദേവതയെത്തി ; 60 ലക്ഷം സമ്മാനം

പത്തനംതിട്ട : ആക്രി പെറുക്കി ഉപജീവനം നടത്തുന്ന ദമ്പതികളെത്തേടി ഒടുവില്‍ ഭാഗ്യദേവതയെത്തി. മല്ലപ്പള്ളിയില്‍ ആക്രി പെറുക്കി കഴിയുന്ന തമിഴ് ദമ്പതികള്‍ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മല്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനം അടിച്ചത്. തമിഴ്‌നാട് രാജപാളയം വടക്ക് മലയടിപ്പെട്ടി എംജിആര്‍ നഗര്‍ 2 ല്‍ സുബ്രഹ്മണ്യന്‍ (58), ഭാര്യ ലക്ഷ്മി എന്നിവര്‍ക്കാണ് 60 ലക്ഷം രൂപയുടെ സമ്മാനം ലഭിച്ചത്.

കോട്ടയത്ത് നിന്ന് വാങ്ങി ഇവിടെ ലോട്ടറി വില്‍പ്പന നടത്തുന്ന പി.പി.സന്തോഷില്‍ നിന്നാണ് സമ്മാനാര്‍ഹമായ എന്‍.എല്‍.597286 നമ്പര്‍ ടിക്കറ്റ് ഇവര്‍ എടുത്തത്. 22 വര്‍ഷമായി മല്ലപ്പള്ളി ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് റോഡ് തുരുത്തിപ്പള്ളില്‍ വാടകക്ക് എടുത്ത ഷെഡിലാണ് താമസം. അഞ്ച് മക്കളുണ്ട്. മൂന്ന് പേര്‍ തമിഴ്‌നാട്ടിലാണ്. നേരത്തെ 5000 രൂപ വരെയുള്ള സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com