'ഈ ബജറ്റ് ആര്‍ക്കൊപ്പം? ഇതാര്‍ക്കു വേണ്ടി?; മറുപടി കണക്കുകള്‍ തന്നെ പറയട്ടെ'

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വന്‍കിടക്കാരെ സഹായിക്കാനാണെന്ന് മുന്‍ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ്
ബജറ്റ് അവതരണത്തിന് എത്തുന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്‍/ ചിത്രം: പിടിഐ
ബജറ്റ് അവതരണത്തിന് എത്തുന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്‍/ ചിത്രം: പിടിഐ

ണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വന്‍കിടക്കാരെ സഹായിക്കാനാണെന്ന് മുന്‍ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ്. കര്‍ഷകര്‍ക്ക് കടാശ്വാസമില്ല. എന്നാല്‍ വന്‍കിട മുതലാളിമാര്‍ വായ്പയെടുത്ത് തിരിച്ചടക്കാതെ കിട്ടാക്കടം പെരുകി പ്രതിസന്ധിയിലായ ബാങ്കുകളുടെ recapitalisation  ന് 70 000 കോടി രൂപയുണ്ട് ബജറ്റില്‍ എന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 

ആദ്യമായാണ് ഒരു വനിതാ ധനമന്ത്രി ഉണ്ടാവുന്നത്. പക്ഷേ വനിതാ ക്ഷേമത്തിനുള്ള വിഹിതം ഇടക്കാല ബജറ്റിലെ 5.1 ൽ നിന്ന് ഇപ്പോൾ 4.9% ആയി കുറഞ്ഞു! സ്ത്രീ സുരക്ഷക്കുള്ള നിർഭയ ഫണ്ട് ചില്ലിക്കാശ് വർദ്ധിപ്പിച്ചുമില്ല.
എസ്.സി., എസ്.ടി. ക്ഷേമത്തിനുള്ള വിഹിതം നാമമാത്രമായി കൂട്ടി. ഇപ്പോൾ യഥാക്രമം 2.9%,1.9% എന്നിങ്ങനെയാണ്. മാനദണ്ഡമനുസരിച്ചാണെങ്കിൽ ജനസംഖ്യാനുപാതികമായി യഥാക്രമം 16%, 8% വീതം അനുവദിക്കേണ്ടിടത്താണിത്. ഇന്ത്യയിൽ എവിടെയെങ്കിലും SC, ST വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി ബജറ്റ് വിഹിതം അനുവദിക്കുന്നുണ്ടോ? ഉണ്ട്. കേരളത്തിൽ മാത്രം .
തൊഴിലുറപ്പ് പദ്ധതി ക്കോ? 1000 കോടി രൂപ വെട്ടിക്കുറച്ചു! അതെ കൊടും വരൾച്ചയുടേയും ഗ്രാമീണ ജീവിത പ്രതിസന്ധിയുടേയും തൊഴിലില്ലായ്മയുടേയും കാലത്ത് കൂട്ടിയില്ലെന്നല്ല കുറക്കുക തന്നെ ചെയ്തു.-  അദ്ദേഹം പറഞ്ഞു

എംബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 

മോദി യുടെ രണ്ടാം വരവിലെ ആദ്യ ബജറ്റിന്റെ ഗുണഭോക്താക്കൾ ആരാണ്?മറുപടി ബജറ്റിലെ കണക്കുകൾ തന്നെ പറയട്ടെ.

1. 2019-20 ൽ കേന്ദ്ര നികുതികളിൽ നിന്നുള്ള വരുമാനത്തിൽ 91000 കോടി രൂപയുടെ കുറവ് ഇടക്കാല ബജറ്റിൽ കണക്കാക്കിയതിനേക്കാൾ ധനമന്ത്രി പ്രതീക്ഷിക്കുന്നു.പ്രധാനമായും ജി.എസ്.ടി, ആദായനികുതി ഇനങ്ങളിലാണ്‌ കുറവുണ്ടാകുമെന്ന് കണക്കാക്കുന്നത്. ( Tax Compliance മെച്ചപ്പെട്ടു എന്ന അവകാശവാദം ഉന്നയിക്കുമ്പോഴാണിത്.) പിന്നെ, കോർപ്പറേറ്റ് നികുതിയിളവിന്റെ പരിധി 250 കോടിയിൽ നിന്ന് 400 കോടി വിറ്റുവരവായി ഉയർത്തി. 99% ത്തിലേറെ കമ്പനികൾക്കും ഇളവ് ലഭിക്കുമെന്ന് ധനമന്ത്രി പറയുന്നു. അതവിടെ നിൽക്കട്ടെ.ആ കുറവ് എങ്ങിനെയാണ് നികത്തുന്നത്?
പെട്രോളിനും ഡീസലിനും മേൽ എക്സൈസ് തീരുവയായുo സെസ് ആയും ലിറ്ററൊന്നിന് രണ്ട് രൂപ കൂട്ടുന്നു. അതു വഴി ഒരു പങ്ക് നികത്തും.അതിന്റെ ഭാരം സാധാരണക്കാരുടെ തലയിലാണല്ലോ വരിക.
പൊതു മേഖലാ സ്ഥാപനങ്ങളു ടെ ഓഹരി വിൽപ്പനയിലുടെ 1.05 ലക്ഷം കോടി സമാഹരിക്കും .ലാഭമുള്ള പൊതുമേഖലയുടെ ലാഭവിഹിതം ഇടക്കാല ബജറ്റിലെ 1.36 ലക്ഷത്തിൽ നിന്ന് ഈ ബജറ്റിൽ1.64 ലക്ഷം കോടി കേന്ദ്രം വാങ്ങും.അതായത് കോർപ്പറേറ്റുകൾക്കുള്ള ഇളവ് ജനങ്ങളുടേയും പൊതുമേഖലയുടേയും ചെലവിലായിരിക്കും.

2. ജനങ്ങൾക്ക് എന്തു കൊടുത്തു? ആ കെ സബ്സിഡി മൊത്തം ചെലവുകളുടെ 12% തന്നെ. വർദ്ധിപ്പിച്ചിട്ടില്ല. നികതിയിളവിലൂടെ കോർപ്പറേറ്റുകൾക്കുള്ള ' സബ്സിഡി' കൂട്ടിയെങ്കിലും .ആദ്യമായാണ് ഒരു വനിതാ ധനമന്ത്രി ഉണ്ടാവുന്നത്. പക്ഷേ വനിതാ ക്ഷേമത്തിനുള്ള വിഹിതം ഇടക്കാല ബജറ്റിലെ 5.1 ൽ നിന്ന് ഇപ്പോൾ 4.9% ആയി കുറഞ്ഞു! സ്ത്രീ സുരക്ഷക്കുള്ള നിർഭയ ഫണ്ട് ചില്ലിക്കാശ് വർദ്ധിപ്പിച്ചുമില്ല.

എസ്.സി., എസ്.ടി. ക്ഷേമത്തിനുള്ള വിഹിതം നാമമാത്രമായി കൂട്ടി. ഇപ്പോൾ യഥാക്രമം 2.9%,1.9% എന്നിങ്ങനെയാണ്. മാനദണ്ഡമനുസരിച്ചാണെങ്കിൽ ജനസംഖ്യാനുപാതികമായി യഥാക്രമം 16%, 8% വീതം അനുവദിക്കേണ്ടിടത്താണിത്. ഇന്ത്യയിൽ എവിടെയെങ്കിലും SC, ST വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി ബജറ്റ് വിഹിതം അനുവദിക്കുന്നുണ്ടോ? ഉണ്ട്. കേരളത്തിൽ മാത്രം .
തൊഴിലുറപ്പ് പദ്ധതി ക്കോ? 1000 കോടി രൂപ വെട്ടിക്കുറച്ചു! അതെ കൊടും വരൾച്ചയുടേയും ഗ്രാമീണ ജീവിത പ്രതിസന്ധിയുടേയും തൊഴിലില്ലായ്മയുടേയും കാലത്ത് കൂട്ടിയില്ലെന്നല്ല കുറക്കുക തന്നെ ചെയ്തു.
ഫ്ലാഗ്ഷിപ്പ് പദ്ധതിയായ സ്വഛ ഭാരത് അഭിയാനുള്ള വിഹിതം കുറച്ചത് 4500 കോടി രൂപ. സ്വഛ ഭാരത് എന്ന പേര്‌ സുന്ദർ ഭാരതായി മാറുമ്പോൾ 4500 കോടി കുറയുന്നത് എങ്ങിനെ സുന്ദരമാവും?
3.കർഷകർക്കോ? 6ooo രൂപ കൊടുത്താൽ തീരുന്നതേയുള്ളോ കാർഷിക പ്രതിസന്ധി ?

ഉൽപ്പാദന ചെലവും പിന്നെ അതിന്റെ പകുതിയും ചേർത്ത താങ്ങുവില എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനമോ? കടക്കെണിയാലയ കൃഷിക്കാർക്കുള്ള കടാശ്വാസം? അതെല്ലാം മറന്നേക്കു. തൽക്കാലം 6000 വാങ്ങി സ്ഥലം വിടൂ. രണ്ടു ദിവസം മുമ്പാണ് കേന്ദ്ര സർക്കാർ ഖാരിഫ് വിളകൾക്കുള്ള താങ്ങുവില പ്രഖ്യാപിച്ചത്. നെല്ലിന്റെ കാര്യം നോക്കാം. പ്രഖ്യാപിച്ച താങ്ങുവില 1815 രൂ .CA CP അംഗീകരിച്ച ഉൽപ്പാദന ചെലവും അതിന്റെ പകുതിയും ചേർത്താൽ ലഭിക്കേണ്ടത് ക്വിൻറലിന് 2340 രൂ. കേരള സർക്കാർ നെല്ലെടുക്കുന്നത് ക്വിൻറലിന് 2650 രൂപക്കാണെന്നു കൂടി ഓർക്കണേ.
കർഷകർക്ക് കടാശ്വാസമില്ല. എന്നാൽ വൻകിട മുതലാളിമാർ വായ്പയെടുത്ത് തിരിച്ചടക്കാതെ കിട്ടാക്കടം പെരുകി പ്രതിസന്ധിയിലായ ബാങ്കുകളുടെ recapitalisation ന് 70 000 കോടി രൂപയുണ്ട് ബജറ്റിൽ. കിട്ടാക്കടത്തിന്റെ മുഖ്യ പങ്കും 30 വൻകിടക്കാരുടെ അക്കൗണ്ടുകളിലാണെന്ന് RBl പറയുന്നു.
ഇനിയും കുറേ പറയാനുണ്ട്. തൽക്കാലം ചുരുക്കുന്നു.ഇവിടെ ചൂണ്ടിക്കാട്ടിയതത്രയും ബജറ്റിലെ കണക്കുകളുo വസ്തുതകളും മാത്രം. ഈ വസ്തുതകളുടെ അടിസ്ഥാനത്തിൽ സാവകാരത്തിൽ ചിന്തിച്ചു നോക്കൂ. ഈ ബജറ്റ് ആർക്കൊപ്പം? ഇതാർക്കു വേണ്ടി?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com