കേരളത്തിലെ നിരവധി പ്രമുഖര്‍ പാർട്ടിയിൽ ചേരുമെന്ന് ബിജെപി;  30 ലക്ഷം അംഗങ്ങള്‍ ലക്ഷ്യം ; മെമ്പര്‍ഷിപ്പ് ക്യാംപെയ്‌ന് ഇന്ന് തുടക്കം

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല മെമ്പര്‍ഷിപ്പ് ക്യാംപെയ്ന്‍ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉദ്ഘാടനം ചെയ്യും
കേരളത്തിലെ നിരവധി പ്രമുഖര്‍ പാർട്ടിയിൽ ചേരുമെന്ന് ബിജെപി;  30 ലക്ഷം അംഗങ്ങള്‍ ലക്ഷ്യം ; മെമ്പര്‍ഷിപ്പ് ക്യാംപെയ്‌ന് ഇന്ന് തുടക്കം

തിരുവനന്തപുരം: ബി ജെ പി മെമ്പര്‍ഷിപ്പ് ക്യാംപെയ്ന്‍ ഇന്ന് ആരംഭിക്കും.  ഇന്ന് വാരണാസിയില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയതലത്തില്‍ ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്യും. ജൂലൈ 6 മുതല്‍ ആഗസ്റ്റ് 11 വരെയാണ് പ്രാഥമിക അംഗങ്ങളെ ചേര്‍ക്കുന്ന പ്രക്രിയ നടക്കുന്നത്. ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല മെമ്പര്‍ഷിപ്പ് ക്യാംപെയ്ന്‍ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന തല മെമ്പര്‍ഷിപ്പ് ക്യാംപെയ്‌നില്‍ നിരവധി സാമൂഹ്യ- സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ ബിജെപി അംഗമായി ചേരുമെന്ന് സംസ്ഥാന നേതൃത്വം അവകാശപ്പെട്ടു. ഇന്നു തന്നെ ജില്ലാ തല ക്യാംപെയ്‌നും നടക്കും. നാളെ പാർട്ടി മെമ്പര്‍ഷിപ്പ് ദിനമായി ആചരിക്കും. അന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള അടക്കം ബൂത്ത് തലത്തിലുള്ള ക്യാംപെയ്‌നുകളില്‍ പങ്കാളികളാകും. ജൂലൈ എട്ടാം തീയതി വിവിധ മോര്‍ച്ചകളുടെ മെമ്പര്‍ഷിപ്പ് ക്യാംപെയ്ന്‍ നടക്കുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശന്‍ അറിയിച്ചു.

ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ മിസ്ഡ് കോളിലൂടെയും അപേക്ഷാഫോറത്തിലൂടെയും അംഗത്വം നേടാവുന്നതാണ്. കേരളത്തില്‍ 15 ലക്ഷം അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഇത് 30 ലക്ഷം അംഗങ്ങളായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.  മതന്യൂനപക്ഷങ്ങള്‍, പട്ടിക വിഭാഗങ്ങള്‍ തുടങ്ങിയ എല്ലാമേഖലകളിലേക്കും ഇറങ്ങിച്ചെന്ന് ജനങ്ങളെ ആകര്‍ഷിക്കാനും അംഗങ്ങളാക്കാനും ശ്രമം നടക്കും. സര്‍വസ്പര്‍ശിയും സര്‍വ വ്യാപിയുമാകണം മെമ്പര്‍ഷിപ്പ് ക്യാംപെയ്ന്‍ എന്ന് ബിജെപി കേ്രന്ദനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കെ പി ശ്രീശന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com