വിചാരണയ്‌ക്കെത്തിയ സ്ത്രീ പ്രോസിക്യൂട്ടറുടെ ഓഫീസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; കേസ്

തൊട്ടിപ്പാള്‍ സ്വദേശിനിയായ നാല്‍പ്പത്തൊമ്പതുകാരിയാണ് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍ : വിചാരണയ്‌ക്കെത്തിയ സ്ത്രീ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊട്ടിപ്പാള്‍ സ്വദേശിനിയായ നാല്‍പ്പത്തൊമ്പതുകാരിയാണ് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എപിപിയുടെ ഓഫീസിലെത്തി സംസാരിക്കുന്നതിനിടെ കൈയില്‍ കരുതിയിരുന്ന ബ്ലേഡുകൊണ്ട് കൈത്തണ്ട മുറിക്കുകയായിരുന്നു. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ഒരാള്‍ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണയ്‌ക്കെത്തിയതായിരുന്നു ഈ സ്ത്രീ.

പൊലീസ് ഉടന്‍തന്നെ ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ പരാതിയില്‍ ആത്മഹത്യശ്രമത്തിന് ഇരിങ്ങാലക്കുട പൊലീസ് സ്ത്രീക്കെതിരെ കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com