ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിക്‌സറടിക്കും : മുല്ലപ്പള്ളി രാമചന്ദ്രന്‍

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ചത് സംസ്ഥാനത്തെ കോണ്‍ഗ്രസ് പുനഃസംഘടന വൈകിപ്പിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിക്‌സറടിക്കും : മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം : നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിക്‌സറടിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി പുനഃസംഘടന അടക്കമുള്ള കാര്യങ്ങള്‍ രാഷ്ട്രീയകാര്യസമിതി യോഗം ചര്‍ച്ച ചെയ്യും. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ചത് സംസ്ഥാനത്തെ കോണ്‍ഗ്രസ് പുനഃസംഘടന വൈകിപ്പിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

കെപിസിസി പുനഃസംഘടന ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം ചേരാനിരിക്കെയാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന. കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എഎം ആരിഫ് എന്നിവര്‍ ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. കൂടാതെ കെ എം മാണി മരിച്ചതിനെ തുടര്‍ന്ന് പാലയിലും, പി ബി അബ്ദുള്‍ റസാഖിന്റെ മരണത്തെത്തുടര്‍ന്ന് മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ട്. 

പുതിയ ഭാരവാഹികളായി എംപിമാരെയും എംഎൽഎമാരെയും പരിഗണിക്കേണ്ടെന്ന നിർദേശം നേതൃത്വത്തിന്റെ സജീവ പരിഗണനയിലുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡന്റായപ്പോൾ കൂടെ വർക്കിങ് പ്രസിഡന്റുമായവരുടെ കാര്യത്തിലും ഇതു ബാധകമാക്കിയാൽ ആ നിരയിൽ സമ്പൂർണമാറ്റമുണ്ടാകും. ജംബോ സമിതി വേണ്ടെന്ന കാര്യത്തിൽ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ നടത്തിയ കൂടിയാലോചനകളിൽ ധാരണയായിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com