'ഹജ്ജ് ചെയ്താല്‍ അതിന്റെ ഗുണം എനിക്ക് കൂടി കിട്ടും'; ഒരു കുപ്പി സംസം വെളളം എനിക്ക് കൂടി കരുതണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

നിങ്ങള്‍ ഹജ്ജ് ചെയ്യുമ്പോള്‍ അതിന്റെ ഗുണം എനിക്ക് കൂടി ലഭിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 
'ഹജ്ജ് ചെയ്താല്‍ അതിന്റെ ഗുണം എനിക്ക് കൂടി കിട്ടും'; ഒരു കുപ്പി സംസം വെളളം എനിക്ക് കൂടി കരുതണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: വൃതാനുഷ്ടാനങ്ങള്‍ കഴിഞ്ഞ് ഹജ്ജിന് പോകുന്നവര്‍ ജീവിത സാഫല്യമുള്ളവരാണെന്ന് കാസര്‍കോട്  എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഹജ്ജിന് പോകുന്നവരെ യാത്രയക്കാന്‍ നില്‍ക്കുന്നവര്‍ അതിനെക്കാള്‍ പുണ്യവാന്‍മാരും പുണ്യവതികളുമാണ്. പോകുന്നവരോട് പറയാനുള്ളത് ഒരു കാര്യം മാത്രമാണ്. അവിടെയെത്തുമ്പോള്‍ എനിക്ക് കൂടി പ്രാര്‍ത്ഥിക്കണം. നിങ്ങളുടെ പ്രാര്‍ത്ഥനകൊണ്ട് മാത്രമാണ് ഞാന്‍ എംപിയായത്. ഞാന്‍ നിങ്ങളോടൊപ്പം വരുന്നില്ലെങ്കിലും ആ പുണ്യഭൂമിയില്‍  എന്റെ മനസ് നിങ്ങളോടൊപ്പം ഉണ്ടാകും. കാരണം നിങ്ങള്‍ അവിടെ പോകുമ്പോള്‍ അതിന്റെ ഗുണം എനിക്ക് കൂടി ലഭിക്കും. തിരിച്ചുവരുമ്പോള്‍  സംസം വെള്ളത്തിന്റെ ഒരു കുപ്പി തനിക്ക് കൂടി കരുതണമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് നിലവിലെ സംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന് അടുത്ത പാര്‍ലമെന്റ് യോഗത്തില്‍ ഞാന്‍ അറിയിക്കും. ഇപ്പോള്‍ എയര്‍ ഇന്ത്യ ഹജ്ജ് യാത്രികരെ കൊള്ളയടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതില്‍ മാറ്റമുണ്ടാകണം. ഇപ്പോള്‍ എയര്‍ ഇന്ത്യ മാത്രമാണ് ഹജ്ജിനായി ആളുകളെ കൊണ്ടുപോകുന്നത്. അതിന് പകരം കേന്ദ്ര സര്‍ക്കാര്‍  ആഗോളടെണ്ടര്‍ വിളിച്ച് അതില്‍ ഏറ്റവും കുറഞ്ഞ പണത്തിന് ആളുളെ കൊണ്ടുപോകുന്ന കമ്പനിയ്ക്ക് ടെണ്ടര്‍ നല്‍കുന്ന സ്ഥിതിവിശേഷം ഉണ്ടാകണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുമാത്രമാണ് ഇപ്പോള്‍ ഹജ്ജ് യാത്രക്ക് പോകാനുള്ള സൗകര്യമുള്ളു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പോകാനുള്ള സൗകര്യം ഉണ്ടാക്കണം. ഈ ആവശ്യം മുഖ്യമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായും ഉണ്ണിത്താന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com