മെഡിക്കല്‍ എഞ്ചിനീയറിംഗ് അലോട്ട്‌മെന്റ് ഇന്ന് ; നാളെ മുതല്‍ ഫീസ് അടയ്ക്കാം

12-ാം തീയതിക്കകം പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെന്റും ഹയര്‍ ഓപ്ഷനുകളും റദ്ദാകുമെന്ന് പ്രവേശന പരീക്ഷാകമ്മീഷണര്‍ അറിയിച്ചു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : മെഡിക്കല്‍ എഞ്ചിനീയറിംഗ് അനുബന്ധ കോഴ്‌സുകളുടെ സീറ്റ് അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ മുതല്‍ 12 വരെ ഓണ്‍ലൈനിലോ സംസ്ഥാനത്തെ ഏതെങ്കിലുംപോസ്റ്റ് ഓഫീസുകളിലൂടെയോ ഫീസ് അടയ്ക്കാം. നാളെ മുതല്‍ 12 നകം കോളേജുകളില്‍ പ്രവേശനം നേടണം.

ഈ സമയത്തിനുള്ളില്‍ പ്രവേശനം നേടാത്ത വിദ്യാര്‍ത്ഥികളുടെ അലോട്ട്‌മെന്റും ഹയര്‍ ഓപ്ഷനുകളും റദ്ദാകുമെന്ന് പ്രവേശന പരീക്ഷാകമ്മീഷണര്‍ അറിയിച്ചു. പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ 12 ന് നാലിനകം ഓണ്‍ലൈന്‍ അഡ്മിഷന്‍ മാനേജ്‌മെന്റ് സംവിധാനത്തിലൂടെ കമ്മീഷണറേറ്റിനെ അറിയിക്കണം. 

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ ഫീസ് നിര്‍ണയത്തിനെതിരെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിക്കും. ഫീസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ആകുന്നതുവരെ അലോട്ട്‌മെന്റ് നടത്തരുതെന്നാണ് ആവശ്യം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com