13 വര്‍ഷം മുന്‍പ്‌ 5000 രൂപ കൈക്കൂലി വാങ്ങി, ഉദ്യോഗസ്ഥന് നാല് വര്‍ഷം തടവും 50,000 രൂപ പിഴയും

നിര്‍മാണ പ്രവര്‍ത്തിയുടെ വര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിനായാണ് കൈക്കൂലി വാങ്ങിയത്
13 വര്‍ഷം മുന്‍പ്‌ 5000 രൂപ കൈക്കൂലി വാങ്ങി, ഉദ്യോഗസ്ഥന് നാല് വര്‍ഷം തടവും 50,000 രൂപ പിഴയും

മലപ്പുറം; 5000 രൂപ കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് നാല് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുനാവായ ഗ്രാമപഞ്ചായത്ത് മുന്‍ അസിസ്റ്റന്‍ഡ് എന്‍ജിനീയറും പിറവം സ്വദേശിയുമായ ഇ.ടി രാജപ്പനെയാണ് കോഴിക്കോട് വിജിലന്‍സ് കോടതി ശിക്ഷിച്ചത്. നിര്‍മാണ പ്രവര്‍ത്തിയുടെ വര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിനായാണ് കൈക്കൂലി വാങ്ങിയത്. 

2006 നവംബര്‍ 14നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തിരുനാവായ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന്റെ പുനര്‍നിര്‍ണമാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ നല്‍കുന്നതിനാണ് കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയത്. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ഓരോ വകുപ്പിനും രണ്ട് വര്‍ഷം വീതം കഠിന തടവിനും 25,000 രൂപ വീതം പിഴക്കുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com