അഞ്ച് വര്‍ഷത്തേക്ക് ഒരു സാധനത്തിനും വില കൂടില്ലെന്ന് പറഞ്ഞിട്ടില്ല; വൈദ്യുതി നിരക്ക് വര്‍ധനവില്‍ കാനം രാജേന്ദ്രന്റെ വിശദീകരണം

അഞ്ച് വര്‍ഷത്തേക്ക് ഒരു സാധനത്തിനും വില കൂടില്ലെന്ന് എല്‍ഡിഎഫ് പറഞ്ഞിട്ടില്ല. ബിജെപി ഭരിക്കുന്ന ഒരു രാജ്യത്ത് അങ്ങനെ പറയാന്‍ സാധിക്കില്ല
അഞ്ച് വര്‍ഷത്തേക്ക് ഒരു സാധനത്തിനും വില കൂടില്ലെന്ന് പറഞ്ഞിട്ടില്ല; വൈദ്യുതി നിരക്ക് വര്‍ധനവില്‍ കാനം രാജേന്ദ്രന്റെ വിശദീകരണം

തിരുവനന്തപുരം: വൈദ്യുതി നിരക്കില്‍ വര്‍ധനവ് വരുത്തിയ നീക്കത്തില്‍ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വില വര്‍ധനവിനെ ന്യായീകരിക്കുന്നില്ല. എന്നാല്‍ വൈദ്യുതി നിരക്ക് ഉയര്‍ത്തിയത് സര്‍ക്കാരല്ല, റെഗുലേറ്ററി കമ്മീഷനാണെന്നും അദ്ദേഹം പറഞ്ഞു. 

അഞ്ച് വര്‍ഷത്തേക്ക് ഒരു സാധനത്തിനും വില കൂടില്ലെന്ന് എല്‍ഡിഎഫ് പറഞ്ഞിട്ടില്ല. ബിജെപി ഭരിക്കുന്ന ഒരു രാജ്യത്ത് അങ്ങനെ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സബ്‌സിഡി നല്‍കുന്ന 13 ഉത്പന്നങ്ങളുടെ വില സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ കൂട്ടില്ലെന്നാണ് എല്‍ഡിഎഫ് പറഞ്ഞതെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com