ഉപതെരഞ്ഞെടുപ്പില്‍ സിക്‌സറടിക്കാന്‍ കോണ്‍ഗ്രസ്, തിരക്കിട്ട ചര്‍ച്ചകള്‍, 12 പേര്‍ക്ക് ചുമതല

അരൂരിന്റെ ചുമതലയുള്ള കെ വി തോമസുമായും, വട്ടിയൂര്‍ക്കാവിനെക്കുറിച്ച് തലസ്ഥാനത്തെ നേതാക്കളുമായും കെപിസിസി നേതൃത്വം ചര്‍ച്ച നടത്തി
ഉപതെരഞ്ഞെടുപ്പില്‍ സിക്‌സറടിക്കാന്‍ കോണ്‍ഗ്രസ്, തിരക്കിട്ട ചര്‍ച്ചകള്‍, 12 പേര്‍ക്ക് ചുമതല

തിരുവനന്തപുരം : നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളും സ്ഥാനാര്‍ത്ഥി നിര്‍ണയവും അടക്കമുള്ള പ്രാരംഭ ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ആരംഭിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറു മണ്ഡലങ്ങളില്‍ തയ്യാറെടുപ്പിന് 12 നേതാക്കളെ ഇന്നലെ ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ചുമതലപ്പെടുത്തി. 

വട്ടിയൂര്‍ക്കാവ്- കെ മുരളീധരന്‍, വിഎസ് ശിവകുമാര്‍, കോന്നി- അടൂര്‍പ്രകാശ്, വിപി സജീന്ദ്രന്‍, അരൂര്‍-കെവി തോമസ്, പിടി തോമസ്, പാലാ- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോഷി ഫിലിപ്പ്, എറണാകുളം- വിഡി സതീശന്‍, ഹൈബി ഈഡന്‍, മഞ്ചേശ്വരം - രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സജി ജോസഫ് എന്നിങ്ങനെയാണ് ചുമതല നല്‍കിയിട്ടുള്ളത്. 

അരൂരിന്റെ ചുമതലയുള്ള കെ വി തോമസുമായും, വട്ടിയൂര്‍ക്കാവിനെക്കുറിച്ച് തലസ്ഥാനത്തെ നേതാക്കളുമായും കെപിസിസി നേതൃത്വം ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് പുനഃസംഘടന ഈ മാസം 31 നകം പൂര്‍ത്തിയാക്കാനും കെപിസിസി നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഇന്നലെ പ്രത്യേക കൂടിയാലോചന നടത്തി.

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിക്‌സറടിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന ആറു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ഗംഭീരവിജയം നേടുമെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു കെപിസിസി അധ്യക്ഷന്റെ സിക്‌സര്‍ പ്രയോഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com