കൃപാസനം ഡയറക്ടര്‍ ഫാദര്‍ ജോസഫ് വലിയവീട്ടില്‍ പനി ബാധിച്ച് ആശുപത്രിയില്‍ 

രോഗം മാറാന്‍ പത്രം അരച്ച് ഭക്ഷണമാക്കാനും പഠനത്തിലെ മികവിനായി പുസ്തത്തിന് ഇടയില്‍ പത്രം വെക്കാനുമൊക്കെയാണ് നിര്‍ദേശം
കൃപാസനം ഡയറക്ടര്‍ ഫാദര്‍ ജോസഫ് വലിയവീട്ടില്‍ പനി ബാധിച്ച് ആശുപത്രിയില്‍ 

ആലപ്പുഴ; കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ വി പി ജോസഫ് വലിയവീട്ടിലിനെ പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാ. ജോസഫിനെ ആലപ്പുഴയിലെ സഹൃദയ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കൃപാസനം അച്ഛന്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ആശുപത്രിയില്‍ പോകാതെ കൃപാസനത്തില്‍ വിശ്വസിച്ചാല്‍ അസുഖം മാറുമെന്നാണ് ഫാദര്‍ ജോസഫ് അടക്കമുള്ളവര്‍ പറഞ്ഞിരുന്നത്. 

പല രോഗങ്ങള്‍ മാറ്റാന്‍ കൃപാസനം പത്രത്തിനാവും എന്നാണ് അവകാശവാദം. രോഗം മാറാന്‍ പത്രം അരച്ച് ഭക്ഷണമാക്കാനും പഠനത്തിലെ മികവിനായി പുസ്തത്തിന് ഇടയില്‍ പത്രം വെക്കാനുമൊക്കെയാണ് നിര്‍ദേശം. കൃപാസനം പത്രം ദോശമാവിനൊപ്പം അരച്ചു കഴിച്ച യുവതി അടുത്തിടെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. 

കൂടാതെ പട്ടണക്കാട് സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപിക കൃപാസനം പത്രം വിതരണം ചെയ്തതും വിവാദമായിരുന്നു. പാഠപുസ്തകത്തിനിടയിലും കിടക്കുമ്പോള്‍ തലയിണയ്ക്കടിയിലും പത്രം വയ്ക്കണമെന്നും അദ്ധ്യാപിക നിര്‍ദ്ദേശിച്ചിരുന്നു. അങ്ങനെ ചെയ്താല്‍ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുമെന്നായിരുന്നു ഉപദേശം.

മൂന്ന് കുപ്പി ബ്ലഡ് കയറ്റേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഡെങ്കിപ്പനി ബാധിതനെ കൃപാസനം പത്രത്തില്‍ കിടത്തിപ്പോള്‍ സൗഖ്യം ഉണ്ടായെന്ന പ്രചാരണവും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. കൈ ഒടിഞ്ഞയാള്‍ക്ക് രണ്ടു മാസം പ്ലാസ്റ്റര്‍ ഇട്ടിട്ടും അസ്ഥി കൂടിയില്ല. ഒടുവില്‍ കൃപാസനം പത്രം കൈയില്‍ പൊതിഞ്ഞു വച്ചപ്പോഴാണ് അസ്ഥി കൂടിയതെന്നും പ്രചരണമുണ്ടായി. ഇതെല്ലാം രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com