പുറത്തുപോയ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോള്‍ മുകള്‍ നിലയില്‍ കള്ളന്‍ ; പൊലീസിനെ അറിയിച്ചു ; അതിസാഹസികമായി രക്ഷപ്പെട്ട് കള്ളന്‍

വീട്ടുകാര്‍ പുറത്തുപോയ തക്കംനോക്കി വീട്ടിനകത്തുകയറി മോഷണം തുടങ്ങിയെങ്കിലും അപ്രതീക്ഷിതമായി വീട്ടുകാരെത്തിയതോടെ കള്ളന്റെ പദ്ധതി പൊളിഞ്ഞു
പുറത്തുപോയ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോള്‍ മുകള്‍ നിലയില്‍ കള്ളന്‍ ; പൊലീസിനെ അറിയിച്ചു ; അതിസാഹസികമായി രക്ഷപ്പെട്ട് കള്ളന്‍


കൊച്ചി : വീട്ടുകാര്‍ പുറത്തുപോയ തക്കംനോക്കി വീട്ടിനകത്തുകയറി മോഷണം തുടങ്ങിയെങ്കിലും അപ്രതീക്ഷിതമായി വീട്ടുകാരെത്തിയതോടെ കള്ളന്റെ പദ്ധതി പൊളിഞ്ഞു. ഏഴു പവന്‍ സ്വര്‍ണ്ണം മാത്രമെടുത്ത് കള്ളന്‍ രക്ഷപ്പെട്ടു. താഴത്തെ നിലയിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. തൃക്കാക്കര മരോട്ടിച്ചുവട് സഹകരണറോഡില്‍ താമസിക്കുന്ന ജോയിയുടെ വീട്ടിലായിരുന്നു മോഷണം നടന്നത്. 

20 പവന്‍ സ്വര്‍ണമായിരുന്നു ഉണ്ടായിരുന്നത്. ജ്വല്ലറി പായ്ക്കറ്റില്‍ വെച്ചിരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. വീട്ടുകാര്‍ എത്തിയതറിഞ്ഞ തത്രപ്പാടില്‍ ബാക്കി കവറുകള്‍ നോക്കാതിരുന്നതാകാമെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഞായറാഴ്ച വൈകീട്ട് നാലിന് വീട്ടുകാര്‍ മാളില്‍ പോയതായിരുന്നു. രാത്രി എട്ടുമണിയോടെ തിരിച്ചെത്തി വീട്ടില്‍ക്കയറി നോക്കിയപ്പോഴാണ് കള്ളന്‍ കയറിയ കാര്യം മനസ്സിലാക്കിയത്. 

കള്ളന്‍ മുകളിലത്തെ നിലയില്‍ ഉണ്ടെന്ന് സൂചന ലഭിച്ചതോടെ ഗൃഹനാഥന്‍ പൊലീസിനെ വിവരം അറിയിച്ചു. വീട്ടുകാര്‍ തിരിച്ചെത്തിയ കാര്യം അറിഞ്ഞ കള്ളന്‍ മുകള്‍നിലയില്‍ നിന്ന് പാരപ്പെറ്റ് വഴി ചാടി രക്ഷപ്പെടുകയായിരുന്നു. തൃക്കാക്കര സിഐ ആര്‍ ഷാബുവിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com