ഇരുചക്ര യാത്രയിൽ പിന്നിലിരിക്കുന്നവർക്കും ഹെൽമെറ്റ് വേണം; കാർ യാത്രികർക്ക് എല്ലാവർക്കും സീറ്റ് ബെൽറ്റ് നിർബന്ധം  

എ​ല്ലാ ബൈ​ക്ക്- കാ​ര്‍ യാ​ത്ര​ക്കാ​രും ഹെ​ല്‍​മ​റ്റും സീ​റ്റ് ബെ​ല്‍​റ്റും ധ​രി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടുണ്ട്‌ 
ഇരുചക്ര യാത്രയിൽ പിന്നിലിരിക്കുന്നവർക്കും ഹെൽമെറ്റ് വേണം; കാർ യാത്രികർക്ക് എല്ലാവർക്കും സീറ്റ് ബെൽറ്റ് നിർബന്ധം  

തി​രു​വ​ന​ന്ത​പു​രം: ഇരുചക്ര യാത്രക്കാർക്കും കാർ യാത്രികർക്കുമുള്ള സു​പ്രീം കോ​ട​തി വി​ധി സംസ്ഥാനത്ത് കർശനമാക്കുന്നു. ഇരുചക്ര വാഹനങ്ങളിൽ യാത്രചെയ്യുന്ന രണ്ടുവ്യക്തികൾക്കും ഹെ​ൽ​മെ​റ്റ് നി​ർ​ബ​ന്ധമാണെന്നതും കാ​റി​ലെ എ​ല്ലാ യാ​ത്ര​ക്കാ​ര്‍​ക്കും സീ​റ്റ് ബെ​ല്‍​റ്റ് നി​ർ​ബ​ന്ധ​മാ​ണെ​ന്നു​മുള്ള കോടതി വിധി നടപ്പാക്കാനാണ് ഗ​താ​ഗ​ത സെ​ക്ര​ട്ട​റിയുടെ നിർദേശം. ഇത് ചൂണ്ടിക്കാട്ടി ഗ​താ​ഗ​ത വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി കെ.​ആ​ര്‍.​ജ്യോ​തി​ലാ​ല്‍ ഐ​എ​എ​സ് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ര്‍​ക്ക് ക​ത്ത​യ​ച്ചു.

എ​ല്ലാ ബൈ​ക്ക്- കാ​ര്‍ യാ​ത്ര​ക്കാ​രും ഹെ​ല്‍​മ​റ്റും സീ​റ്റ് ബെ​ല്‍​റ്റും ധ​രി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ല്‍ സം​സ്ഥാ​ന​ത്ത് ഈ ​നി​യ​മം പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിലെ അപാകതയും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com