കടബാധ്യത : വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ല്‍പ്പള്ളി മരക്കടവ് സ്വദേശി ചുളുഗോഡ് എങ്കിട്ടന്‍ എന്നയാളാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്
കടബാധ്യത : വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കല്‍പ്പറ്റ : സംസ്ഥാനത്ത് ഒരു കര്‍ഷക ആത്മഹത്യ കൂടി. വയനാട്ടില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പുല്‍പ്പള്ളി മരക്കടവ് സ്വദേശി ചുളുഗോഡ് എങ്കിട്ടന്‍ (55) എന്നയാളാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. 

കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഇയാളുടെ ബന്ധുക്കള്‍ പറഞ്ഞു. മൂന്നുലക്ഷത്തോളം രൂപ ഇയാള്‍ക്ക് കടബാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആവശ്യമായ മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് പുല്‍പ്പള്ളി മരക്കടവ് മേഖലകളില്‍ വ്യാപകമായി കൃഷിനാശം ഉണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com