കസ്റ്റഡി കൊലപാതക കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോലും പ്രമോഷന്‍: പൊലീസിനെ നന്നാക്കാന്‍ ഹര്‍ജി

കസ്റ്റഡി കൊലപാതക കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോലും പ്രമോഷന്‍: പൊലീസിനെ നന്നാക്കാന്‍ ഹര്‍ജി

കൊച്ചി: സംസ്ഥാനത്തെ പൊലീസുകാരുടെ മോശം പ്രവൃത്തിയില്‍ പ്രതിഷേധിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി. കസ്റ്റഡി മരണവും പൊലീസ് പീഡനവും മൂന്നാംമുറ പ്രയോഗവും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. 

ഗുരുതരവും ക്രൂരവുമായ കുറ്റാരോപണങ്ങളില്‍ ഉള്‍പ്പെട്ട 1129 പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുന്നതായി വിവരാവകാശ രേഖയില്‍ വ്യക്തമാണെന്നു കാണിച്ച് ഇടുക്കി ചെപ്പുകുളം സ്വദേശി ജോര്‍ജ് ജെ വടക്കനാണു ഹര്‍ജി നല്‍കിയത്.

നിയമത്തിന്റെ ദുരുപയോഗവും അഴിമതിയും ക്രൂരതയും ക്വട്ടേഷന്‍ കുറ്റകൃത്യങ്ങളും ഉള്‍പ്പെടെ പൊലീസിന്റെ ഭാഗത്തുനിന്നുള്ള നിയമലംഘനങ്ങള്‍ വര്‍ധിച്ചു വരികയാണെന്നു ഹര്‍ജിയില്‍ പറയുന്നു. കസ്റ്റഡിമരണ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കു പോലും പ്രമോഷനും മികച്ച പോസ്റ്റിങ്ങും കിട്ടുന്നുണ്ട്. സമാധാനം സംരക്ഷിക്കാന്‍ കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com