കേരളത്തില്‍ ഭരണത്തുടര്‍ച്ച പോയത് കോണ്‍ഗ്രസുകാരുടെ കയ്യിലിരിപ്പുമൂലം ; ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

ഇത്രയേറെ ജനഹൃദയം കീഴടക്കിയ മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല. കോണ്‍ഗ്രസുകാരുടെ കൈത്തെറ്റും കയ്യിലിരിപ്പുമാണ് ഭരണം കളഞ്ഞത്
കേരളത്തില്‍ ഭരണത്തുടര്‍ച്ച പോയത് കോണ്‍ഗ്രസുകാരുടെ കയ്യിലിരിപ്പുമൂലം ; ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം : വര്‍ഷങ്ങളായി പാര്‍ട്ടി നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുക്ഷീണിച്ചവരും മടുത്തവരും അടുത്ത തലമുറയ്ക്കായി വഴി മാറണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വഴി മാറുന്നവര്‍ എങ്ങും പോകേണ്ടതില്ല, ക്ഷീണം മാറുന്നതുവരെ മാറിനിന്നാല്‍ മതി. പാര്‍ട്ടി വണ്‍മാന്‍ഷോ അല്ല. കൂട്ടായ നേതൃത്വമാണ് പാര്‍ട്ടിക്ക് വേണ്ടത്. വ്യക്തിശുദ്ധിയുള്ളവര്‍ വേണം നേതൃസ്ഥാനത്തേക്ക് വരേണ്ടത്. കോണ്‍ഗ്രസ് തത്വങ്ങളില്‍ വെള്ളം ചേര്‍ക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു. 

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണത്തിന് തുടര്‍ച്ചയില്ലാതെ പോയത് കോണ്‍ഗ്രസുകാരുടെ കയ്യിലിരുപ്പുകൊണ്ടാണ്. ഇത്രയേറെ ജനഹൃദയം കീഴടക്കിയ മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല. കോണ്‍ഗ്രസുകാരുടെ കൈത്തെറ്റും കയ്യിലിരിപ്പുമാണ് ഭരണം കളഞ്ഞത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ട്വന്റി-ട്വന്റി ലക്ഷ്യം നേടിയ പാര്‍ട്ടിക്ക് വരാന്‍പോകുന്ന ആറ് നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ സിക്‌സര്‍ അടിക്കാന്‍ കഴിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മിന്നുന്ന ജയം സമ്മാനിച്ചതില്‍ പിണറായി വിജയനുള്ള പങ്ക് വിസമരിക്കാന്‍ കഴിയില്ല. അദ്ദേഹത്തോട് നന്ദിയുണ്ട്. തികഞ്ഞ അപകര്‍ഷതാബോധത്തിന്റെ തടവറയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ കുറവ് മറയ്ക്കാനാണ് പിണറായി വിജയന്‍ അഹങ്കാരം കാണിക്കുന്നതെന്നും, ചരല്‍ക്കുന്നില്‍ സംഘടിപ്പിച്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ക്യാംപ് എക്‌സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com