പണമടച്ചാൽ ആരുടെ ആധാരവും കാണാം; കാണാതായ യുവതീ യുവാക്കൾ രജിസ്റ്റർ വിവാ​ഹം കഴിച്ചോ എന്നും അറിയാം

പ്രത്യേക വിവാഹ നിയമ പ്രകാരം രജിസ്ട്രാർ ഓഫീസിൽ വിവാഹിതരാകുന്നവരുടെ വിവരങ്ങളും ഓൺലൈനായി മുൻകൂട്ടി അറിയാൻ പറ്റും
പണമടച്ചാൽ ആരുടെ ആധാരവും കാണാം; കാണാതായ യുവതീ യുവാക്കൾ രജിസ്റ്റർ വിവാ​ഹം കഴിച്ചോ എന്നും അറിയാം

കണ്ണൂർ: സ്വന്തം ആധാരം മാത്രമല്ല മറ്റുള്ളവരുടെ ആധാരങ്ങളും ആർക്കും പണമടച്ച് ഓൺലൈനായി കാണാനുള്ള സംവിധാനവുമായി രജിസ്ട്രേഷൻ വകുപ്പ്. പ്രത്യേക വിവാഹ നിയമ പ്രകാരം രജിസ്ട്രാർ ഓഫീസിൽ വിവാഹിതരാകുന്നവരുടെ വിവരങ്ങളും ഓൺലൈനായി മുൻകൂട്ടി അറിയാൻ പറ്റും. 

ആധാരം രജിസ്ട്രേഷൻ ഓൺലൈനായതോടെ കോപ്പികൾ സ്കാൻ ചെയ്ത് സൂക്ഷിക്കുന്നുണ്ട്. ഇവ ആവശ്യക്കാർക്ക് കാണാനുള്ള സംവിധാനമാണുള്ളത്. രജിസ്ട്രേഷന്റെ വൈബ്സൈറ്റിൽ പ്രത്യേക ലിങ്ക് വഴി കാണേണ്ട ആധാരത്തിന്റെ നമ്പർ അടിച്ചു കൊടുത്താൽ മതി. ദാനാധാരം, ഒഴിമുറി, ഭാ​ഗപത്രം, ധന നിശ്ചയാധാരം തുടങ്ങിയ എല്ലാ ആധാരങ്ങളും കാണാം. 

അതേസമയം ഒസ്യത്ത്, മുക്ത്യാർ എന്നിവ കാണാൻ സാധിക്കില്ല. ആധാരത്തിന്റെ ആദ്യ പേജ് മാത്രമേ സൗജന്യമായി കാണാൻ പറ്റു. ബാക്കി കാണണമെങ്കിൽ നൂറ് രൂപ ഓൺലൈനായി അടയ്ക്കണം. 15 ദിവസം വരെ സ്കാൻ കോപ്പികൾ സൈറ്റിൽ ഉണ്ടാകും. പ്രിന്റ് എടുക്കാനോ ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യാനോ പറ്റില്ല. സഹകരണ ബാങ്കുകൾക്കും മറ്റും ലോൺ എടുക്കുന്ന വ്യക്തിയുടെ ആധാര വിവരങ്ങൾ അറിയുന്നത് ഇതോടെ കൂടുതൽ എളുപ്പമാകും. 

പ്രത്യേക വിവാഹ നിയമ പ്രകാരം രജിസ്ട്രാറോഫീസിൽ വിവാഹം ചെയ്യുന്നവരുടെ വിവരങ്ങളും ഇനി ഓൺലൈനായി അറിയാൻ പറ്റും. സാധാരണ രജിസ്ട്രാറോഫീസിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ വിവരങ്ങൾ ഒരു മാസത്തോളം നോട്ടീസ് ബോർഡിലിടും. പലപ്പോഴും ഇത് കീറിക്കളയാനും സാധ്യതയുണ്ട്. ഇനി അത്തരം രജിസ്റ്റർ വിവാഹങ്ങളുടെ നോട്ടീസ് വിവരങ്ങൾ ആർക്കും ഓൺലൈനായി അറിയാം. വധൂ വരൻമാരുടെ ഫോട്ടോയും ഉണ്ടാകും. കാണാതായ യുവതീ യുവാക്കൾ രജിസ്റ്റർ വിവാ​ഹം കഴിച്ചോ എന്നറിയാനും ഇതുവഴി കഴിയും. ഇതിന്റെ  വിവരങ്ങൾ അറിയാൻ പ്രത്യേക ഫീസില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com