പ്രായമുള്ള സ്ത്രീകളെ വരുതിയിലാക്കി പണം തട്ടിയെടുത്തിരുന്നയാള്‍ പിടിയില്‍

ആളൊഴിഞ്ഞിടത്ത് വെച്ച് പണം തട്ടിപ്പറിക്കുന്നതായിരുന്നു ഇയാളുടെ രീതി.
പ്രായമുള്ള സ്ത്രീകളെ വരുതിയിലാക്കി പണം തട്ടിയെടുത്തിരുന്നയാള്‍ പിടിയില്‍

കോട്ടയം: പ്രായമായ സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിപ്പറിക്കുന്നയാള്‍ പിടിയില്‍. പൊലീസിന്റെ  സുരക്ഷാ ക്യാമറയിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്. മുണ്ടക്കയം സ്വദേശി പാസ്റ്റര്‍ ജോയി എന്ന തമ്പിക്കുട്ടിയെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. ആളൊഴിഞ്ഞിടത്ത് വെച്ച് പണം തട്ടിപ്പറിക്കുന്നതായിരുന്നു ഇയാളുടെ രീതി.

മുക്കട സ്വദേശി മേരിക്കുട്ടി വര്‍ഗ്ഗീസിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. മെയ് 20ന് എരുമേലിയില്‍ നിന്നും കൊല്ലമുളയ്ക്ക് പോകാന്‍ ബസ് കയറിയ മേരിക്കുട്ടിയോട് ബാങ്ക് ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയ തമ്പിക്കുട്ടി ഇന്‍ഷുറന്‍സ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് ഇവരെ ഫെഡറല്‍ ബാങ്കിലേക്കുള്ള ആളൊഴിഞ്ഞ ഇടവഴിയിലെത്തു. തുടര്‍ന്ന് പണമടങ്ങുന്ന ബാഗ് തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. 

മേരിക്കുട്ടിയുടെ പരാതിയെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതിനിടയില്‍ തിങ്കളാഴ്ച വീണ്ടും എരുമേലി സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്ത് എത്തിയ ഇയാളെ കണ്‍ട്രോള്‍ റൂമിലെ പൊലീസുകാര്‍ തിരിച്ചറിഞ്ഞു. ഉടന്‍ എരുമേലി ഇയാളെ പിന്തുടര്‍ന്ന് പിടികൂടി. 

ഇയാള്‍ക്കെതിരെ വിവിധ സ്‌റ്റേഷനുകളിലായി നിരവധി കേസുണ്ടെന്നും ജയില്‍ ശിക്ഷ അനുഭവിച്ചയാളാണെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com