സാമ്പത്തിക പ്രതിസന്ധി രൂക്ഷം: വെള്ളക്കരം കൂട്ടേണ്ടി വരുമെന്ന് മന്ത്രി

മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും ആലോചിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം.
സാമ്പത്തിക പ്രതിസന്ധി രൂക്ഷം: വെള്ളക്കരം കൂട്ടേണ്ടി വരുമെന്ന് മന്ത്രി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ വെള്ളക്കരം കൂട്ടേണ്ടിവരുമോ എന്നത് സംബന്ധിച്ച തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്ന് ജലവിഭവ മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. ജല അതോറിറ്റിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണിതെന്ന് മന്ത്രി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് പറഞ്ഞു.

മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും ആലോചിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം. നിലവില്‍ സംസ്ഥാനത്ത് ആയിരം ലിറ്റര്‍ വെള്ളത്തിന് നാല് രൂപയാണ് ഈടാക്കുന്നത്. കൂടാതെ 15,000 ലിറ്റര്‍ വരെ ബിപിഎല്‍ വിഭാഗക്കാര്‍ക്ക് സൗജന്യമായും നല്‍കുന്നു. ഇതുകൊണ്ട് തന്നെ പ്രതിവര്‍ഷം 365 കോടിരൂപയുടെ നഷ്ടമാണ് ഇപ്പോള്‍ ജല അതോറിറ്റി നേരിടുന്നതെന്നും മന്ത്രി പറയുന്നു. 

2009ലാണ് അവസാനമായി വെള്ളക്കരം കൂട്ടിയത്. അതിനുശേഷം നിരക്ക് വര്‍ധന ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നില്ല. എന്നാല്‍ ഇത്തവണ സാമ്പത്തിക അച്ചടക്കം കൊണ്ടുവന്നിട്ടും വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കടക്കുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതോടെ ജല അതോറിറ്റിയുടെ ചെലവും വര്‍ധിക്കും. ഇതോടെയാണ് ജല അതോറിറ്റി വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com