ഇനി ഒറ്റയ്ക്കാണ് എന്ന് ഓര്‍ത്ത് ഭയപ്പെടേണ്ട!; 'ബെല്‍ ഓഫ് ഫെയ്ത്' പദ്ധതിയുമായി പൊലീസ് 

ഒറ്റയ്ക്ക് വീടുകളില്‍ കഴിയുന്നവര്‍ക്ക് കൈത്താങ്ങുമായി പൊലീസ്
ഇനി ഒറ്റയ്ക്കാണ് എന്ന് ഓര്‍ത്ത് ഭയപ്പെടേണ്ട!; 'ബെല്‍ ഓഫ് ഫെയ്ത്' പദ്ധതിയുമായി പൊലീസ് 

കോഴിക്കോട്: ഒറ്റയ്ക്ക് വീടുകളില്‍ കഴിയുന്നവര്‍ക്ക് കൈത്താങ്ങുമായി പൊലീസ്. വീടുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ബെല്‍ ഓഫ് ഫെയ്ത് പദ്ധതിയാണ് പൊലീസ് വിഭാവനം ചെയ്തത്. 

ഒറ്റയ്ക്ക് വീടുകളില്‍ കഴിയുന്നവര്‍ക്ക് ഒരു കൈയ്യകലത്തില്‍ സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടമായി കോഴിക്കോട് ഗുജറാത്ത് സ്ട്രീറ്റില്‍ ഇരുപത്തി എട്ട് വീടുകള്‍ക്ക് ബെല്‍ കൈമാറി. സഹായം വേണമെന്ന മുന്നറിയിപ്പ് ലഭിച്ചാല്‍ പത്ത് മിനിറ്റ് ദൈര്‍ഘ്യത്തിനിടയില്‍  പ്രത്യേക വൊളണ്ടിയര്‍മാര്‍ക്ക് ഇവരുടെ അടുത്തെത്തി പ്രഥമ ശുശ്രൂഷ നല്‍കാനാകും. ഇതിനായി താല്‍പര്യമുള്ള തദ്ദേശീയരെ പരിശീലിപ്പിക്കും. 

സംസ്ഥാന സര്‍ക്കാരിന്റെ വയോമിത്രം പദ്ധതിയില്‍പ്പെടുത്തി കരുതല്‍ വിപുലീകരിക്കും. ആദ്യഘട്ടത്തില്‍ കോഴിക്കോട് നഗരപരിധിയില്‍ ഇരുന്നൂറ്റി നാല്‍പ്പത്തി ഒന്ന് വീടുകളില്‍ ബെല്‍ സ്ഥാപിക്കും. ഓരോ മാസവും റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി ചേര്‍ന്ന് വിവരശേഖരണവും നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com