മഹാരാജാസിലെ ഓട്ടോണമസ് ഗ്രേഡ് സിസ്റ്റത്തിന് തിരിച്ചടി: പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരമൊരുക്കണമെന്ന് ഹൈക്കോടതി

കോളജിന്റെ അനാസ്ഥമൂലം അഡ്മിഷന്‍ ലഭിക്കാതെ പോയ ഈ 18 വിദ്യാര്‍ത്ഥികള്‍ക്കും യൂണിവേഴ്‌സിറ്റിയും സര്‍ക്കാരും ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരമൊരുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
മഹാരാജാസിലെ ഓട്ടോണമസ് ഗ്രേഡ് സിസ്റ്റത്തിന് തിരിച്ചടി: പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരമൊരുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ഓട്ടോണമസ് ഗ്രേഡ് സിസ്റ്റത്തിന് തിരിച്ചടി. ഓട്ടോണമസ് ഗ്രേഡിങ് മൂലം പിജി അഡ്മിഷന്‍ ലഭിക്കാതെ പോയ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോളജ് അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് ഓട്ടോണമസ് ഗ്രേഡ് സിസ്റ്റത്തിനെതിരെ പരാതി നല്‍കിയത്. 

പരാതി നല്‍കിയ 18 വിദ്യാര്‍ത്ഥികള്‍ക്കും പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്‌സിന് സീറ്റ് ലഭിച്ചട്ടില്ല. യൂണിവേഴ്‌സിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ മഹാരാജാസ് കോളജില്‍ ഓട്ടോണമസ് ഗ്രേഡിങ് സംവിധാനം ഏര്‍പ്പെടുത്തിയതിനാലാണ് 18ഓളം വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം ലഭിക്കാതെ പോയത്.

വിദ്യാര്‍ഥികളുടെ അഡ്മിഷന്റെ കാര്യത്തില്‍ ഈ മാസം പതിനഞ്ചിനകം തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിര്‍ദേശം. ഈ സമയത്തിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന കോഴ്‌സുകളെക്കുറിച്ച് അറിയിക്കണമെന്നും കോടതി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com