സംസ്ഥാനം ലോഡ്‌ഷെഡിങ്ങിലേക്ക്? തീരുമാനം ജൂലൈ 15ന്‌

ജൂലൈ 30 വരെ ലോഡ്‌ഷെഡിങ് വേണ്ടി വരില്ലെന്നാണ് ബോര്‍ഡ് നിലപാട്. എന്നാല്‍, നിലവിലെ അവസ്ഥ തുടര്‍ന്നാണ് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരും
സംസ്ഥാനം ലോഡ്‌ഷെഡിങ്ങിലേക്ക്? തീരുമാനം ജൂലൈ 15ന്‌

തിരുവനന്തപുരം: കാലവര്‍ഷം ശക്തമായില്ലെങ്കില്‍ സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനം 15ന് നടക്കുന്ന കെഎസ്ഇബി ഉന്നത തല യോഗത്തില്‍. ജൂലൈ 30 വരെ ലോഡ്‌ഷെഡിങ് വേണ്ടി വരില്ലെന്നാണ് ബോര്‍ഡ് നിലപാട്. എന്നാല്‍, നിലവിലെ അവസ്ഥ തുടര്‍ന്നാണ് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരും. 

പ്രതീക്ഷിച്ച മഴ ലഭിക്കാതെ, ഡാമുകളിലെ വെള്ളം കുറഞ്ഞ് ആഭ്യന്തര വൈദ്യുതിഉല്‍പാദനം ഗണ്യമായി കുറഞ്ഞപ്പോള്‍ തന്നെ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തണം എന്ന ആവശ്യം ബോര്‍ഡ് മുന്നോട്ട് വെച്ചെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പും, പിന്നാലെ ഒരുമാസം നീണ്ടുനിന്ന നിയമസഭാ തെരഞ്ഞെടുപ്പും വരുന്ന വേളയില്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തുന്നത് തിരിച്ചടിയാവും എന്ന് വിലയിരുത്തിയായിരുന്നു ഇത്. 

ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തുന്നതിനോട് എതിര്‍പ്പുണ്ടെങ്കിലും മഴ ശക്തമാവാത്തതിനാല്‍ മറ്റ് മാര്‍ഗമില്ല എന്ന നിലപാട് സര്‍ക്കാര്‍ അംഗീകരിച്ചതായാണ് സൂചന. അഭ്യന്തര ഉല്‍പാദനം കുറയുകയും, വൈദ്യുതി വന്‍തോതില്‍ പുറത്ത് നിന്ന് വാങ്ങേണ്ടി വരുന്നതും ബോര്‍ഡിന് വലിയ സാമ്പത്തിക ബാധ്യത തീര്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് അണക്കെട്ടുകളില്‍ 2079 ദശലക്ഷം യൂണിറ്റ് ഉല്‍പാദിപ്പിക്കാനുള്ള വെള്ളമുണ്ടായിരുന്നു. നിലവില്‍ 486.44 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com