കൊച്ചി : സിനിമാതാരങ്ങള്‍ക്ക് അടക്കം കൈമാറാനായി അനധികൃതമായി സൗന്ദര്യവര്‍ധക മരുന്നുകളുമായി എത്തിയ ആള് നെടുമ്പാശ്ശേരിയില്‍ പിടിയില്‍. കര്‍ണാടക ഭട്കല് സ്വദേശിയാണ് പിടിയിലായത്. കൊലാലംപൂരില്‍ നിന്നാണ് ഇയാള്‍ മരുന്നുകള്‍ കൊണ്ടുവന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. ബോളിവുഡ് താരങ്ങള്‍ക്ക് ഉള്‍പ്പെടെ കൈമാറാനാണ് മരുന്നുകള്‍ കൊണ്ടുവന്നതെന്ന് ഇയാള്‍ പറഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ