ആലഞ്ചേരിക്കെതിരായ വ്യാജരേഖ കേസിൽ ഒരാൾ കൂടി പിടിയിൽ

ആലഞ്ചേരിക്കെതിരായ വ്യാജരേഖ കേസിൽ ഒരാൾ കൂടി പിടിയിൽ

ബം​ഗലൂരുവിൽ നിന്നാണ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്

കൊച്ചി : കൊച്ചി : സീറോ മലബാർസഭയിലെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട്​ കർദിനാൾ മാർ ജോർജ്​ ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. വിഷ്ണു റോയി എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. കേസിൽ നേരത്തെ അറസ്റ്റിലായ ആദ്യതിയയുടെ സുഹൃത്താണ് ഇയാൾ. ബം​ഗലൂരുവിൽ നിന്നാണ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കൊച്ചിയിലെത്തിച്ച് പൊലീസ് ചോ​ദ്യം ചെയ്യുകയാണ്. 

കർദിനാൾ മാർ ജോർജ്ജ്​ ആലഞ്ചേരി 25 ലക്ഷത്തിലധികം രൂപ വിവിധ ഘട്ടങ്ങളിലായി കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിന്​ ​ൈകമാറിയെന്നും ഈ ഹോട്ടലിൻെറ വെക്കേഷൻ ക്ലബ്ബിലുള്ള അംഗത്വം ഉപയോഗിച്ച്​ 15ഓളം വൈദികരുടെ നേതൃത്വത്തിൽ അവിടെ രഹസ്യ യോഗം ചേർന്നുവെന്നും തെളിയിക്കുന്ന രേഖയാണ്​ ആദിത്യൻ കൃത്രിമമായി നിർമിച്ചതെന്നാണ്​ പൊലീസ്​ വാദം. 

ഈ രേഖ അതിരൂപത അഡ്​മിനിസ്​ട്രേറ്റർ മാർ ജേക്കബ്​​ മനത്തോടത്തിനും വൈദികനായ ഫാ.ടോണി കല്ലൂക്കാരനും ഇ-മെയിൽ വഴി അയച്ചുകൊടുക്കുകയായിരുന്നുവെന്നും ഇത്​ വെച്ചാണ്​ ജനുവരി ഏഴിന്​ നടന്ന സിനഡിൽ കർദിനാളിനെതിരെയുള്ള വിവാദത്തിന്​ തുടക്കം കുറിച്ചതെന്നും പൊലീസ് പറയുന്നു. കേസിൽ അറസ്​റ്റിലായ ഗവേഷക വിദ്യാർഥി ആദിത്യൻെറ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ്​ ടോണി കല്ലൂക്കാരനെ കസ്​റ്റഡിയിലെടുക്കുകയും തുടർന്ന്​ പ്രതി ചേർക്കുകയും ചെയ്​തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com