തലശ്ശേരിയില്‍ ജ്വല്ലറി ഉടമയെ അടിച്ചുവീഴ്ത്തി സ്വര്‍ണ്ണം കവര്‍ന്ന കേസ്; രണ്ടുപേർ അറസ്റ്റിൽ 

കൂത്തുപറമ്പ് സ്വദേശികളായ സ്വരലാല്‍, രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്
തലശ്ശേരിയില്‍ ജ്വല്ലറി ഉടമയെ അടിച്ചുവീഴ്ത്തി സ്വര്‍ണ്ണം കവര്‍ന്ന കേസ്; രണ്ടുപേർ അറസ്റ്റിൽ 

തലശ്ശേരി: തലശ്ശേരിയില്‍ ജ്വല്ലറി ഉടമയെ അടിച്ചുവീഴ്ത്തി സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍. കൂത്തുപറമ്പ് സ്വദേശികളായ സ്വരലാല്‍, രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. എസ്ഐ പിഎസ് ഹരീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. 

കഴിഞ്ഞ ശനിയാഴ്ചയാണ് മഹാരാഷ്ട്ര സ്വദേശിയും തലശ്ശേരിയിലെ സോന ജ്വല്ലറി ഉടമയുമായ ശ്രീകാന്തിനെ തലക്കടിച്ച് വീഴ്ത്തി പാന്‍റിന്‍റെ കീശയിൽ നിന്ന് അരക്കിലോ വരുന്ന സ്വർണക്കട്ടി കവർന്നത്. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് സംഭവത്തിന് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.  

പഴയ സ്വർണം ശുദ്ധീകരിച്ചു തങ്കമാക്കുന്ന ജോലിയാണ് ശ്രീകാന്തിന്. രാവിലെ സ്വർണക്കട്ടികൾ നിറച്ച ബാഗുമായി സ്കൂട്ടറിൽ വീട്ടിൽ നിന്ന് കടയിലേക്ക് പുറപ്പെട്ടതിനിടെയാണ് ഇയാൾ ആക്രമിക്കുപ്പെട്ടത്. മോട്ടോർ ബൈക്കിൽ എത്തി കാത്തുനിന്ന സംഘം സ്കൂട്ടർ ഓടിച്ചുപോവുകയായിരുന്ന ശ്രീകാന്തിനെ അടിച്ചു വീഴ്ത്തിയതിനു ശേഷം സ്വർണ്ണം അടങ്ങിയ ബാഗുമായി രക്ഷപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com