നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടക്കാൻ സാധ്യത ; അരയും തലയും മുറുക്കി പാർട്ടികൾ

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തീ​​​യ​​​തി നി​​​ശ്ച​​​യി​​​ക്കുമ്പോൾ ​​​കാ​​​ല​​​വ​​​ർ​​​ഷം, ഓ​​​ണം എ​​​ന്നി​​​വ കൂടി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും ശു​​​പാ​​​ർ​​​ശ​​​യി​​​ൽ വ്യക്തമാക്കിയിട്ടുണ്ട്
നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടക്കാൻ സാധ്യത ; അരയും തലയും മുറുക്കി പാർട്ടികൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ആ​​​റു നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ന്നേക്കും. വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ്, കോ​​​ന്നി, അ​​​രൂ​​​ർ, പാ​​​ലാ, എ​​​റ​​​ണാ​​​കു​​​ളം, മ​​​ഞ്ചേ​​​ശ്വ​​​രം നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ഒ​​​ക്ടോ​​​ബ​​​റി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്താ​​​മെ​​​ന്നു സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ടി​​​ക്കാ​​​റാം മീ​​​ണ, കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടുപ്പു ക​​​മ്മീഷ​​​നു ശുപാ​​​ർ​​​ശ ന​​​ൽ​​​കി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തീ​​​യ​​​തി നി​​​ശ്ച​​​യി​​​ക്കുമ്പോൾ ​​​കാ​​​ല​​​വ​​​ർ​​​ഷം, ഓ​​​ണം എ​​​ന്നി​​​വ കൂടി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും ശു​​​പാ​​​ർ​​​ശ​​​യി​​​ൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ  സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഒ​​​ക്ടോ​​​ബ​​​ർ ആ​​​ദ്യം ഉ​​​പതെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ. കേ​​​ര​​​ളം കൂ​​​ടാ​​​തെ നാ​​​ലു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽക്കൂ​​​ടി ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. അ​​വി​​ട​​ങ്ങ​​ളി​​ലെ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​കും കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീഷ​​​ൻ അ​​​ന്തി​​​മതീ​​​യ​​​തി നി​​​ശ്ച​​​യി​​​ക്കു​​​ക. 

കോൺ​ഗ്രസ് നേതാക്കളായ കെ.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ൻ, അ​​​ടൂ​​​ർ പ്ര​​​കാ​​​ശ്, ഹൈ​​​ബി ഈ​​​ഡ​​​ൻ, സിപിഎം നേതാവ്  എ.​​​എം. ആ​​​രി​​​ഫ് എ​​​ന്നി​​​വ​​​ർ ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്ക് വി​​​ജ​​​യി​​​ച്ച ഒ​​​ഴി​​​വി​​​ലാ​​​ണ് നാ​​​ലു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് കെ.​​​എം. മാ​​​ണി​​​യു​​​ടെ നി​​​ര്യാ​​ണം മൂ​​ല​​മാ​​ണ് പാ​​​ലാ​​​യി​​​ൽ ഉ​​​പ​​​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പു വേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത്.  മു​​​സ്‌ലിം​​​ലീ​​​ഗ് പ്ര​​​തി​​​നി​​​ധി പി.​​​ബി. അ​​​ബ്ദു​​​ൾ റ​​​സാ​​​ഖി​​​ന്‍റെ മ​​​ര​​​ണ​​​ത്തെത്തു​​​ട​​​ർ​​​ന്നാണ് മ​​​ഞ്ചേ​​​ശ്വ​​​ത്ത് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പിന് കളമൊരുങ്ങിയത്. മ​​​ഞ്ചേ​​​ശ്വ​​​രം തെരഞ്ഞെടുപ്പുമായി ബ​​​ന്ധ​​​പ്പെ​​​ട്ടു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ കേ​​​സ് നി​​​ല​​​വി​​​ലി​​​രി​​​ക്കേ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പിനെക്കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.

വട്ടിയൂർക്കാവിൽ കെ മുരളീധരനെതിരെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന കുമ്മനം രാജശേഖരൻ നൽകിയ തെരഞ്ഞെടുപ്പ് കേസും നിലവിലുണ്ട്. എന്നാൽ മുരളീധരൻ എംപിയാകുകയും, നിയമസഭാം​ഗത്വം രാജിവെക്കുകയും ചെയ്തതോടെ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെന്നാണ് ചീഫ് ഇലക്ടറൽ ഓഫീസർക്ക് ലഭിച്ച നിയമോപദേശം. ഉപതെരഞ്ഞെടുപ്പ് ലാക്കാക്കി രാഷ്ട്രീയപാർട്ടികൾ പ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com