ന്യൂനപക്ഷ പ്രവേശത്തിന്റെ പേരില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ നടക്കുന്നത് ശുദ്ധ തട്ടിപ്പ് : സുപ്രിംകോടതി

കേരളത്തില്‍ മാത്രമേ ഇത് നടക്കുകയുള്ളൂ. ഏത് പള്ളി വികാരി ആണ് കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് എന്ന് തീരുമാനിക്കല്‍ കോടതിയുടെ ജോലി അല്ല
ന്യൂനപക്ഷ പ്രവേശത്തിന്റെ പേരില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ നടക്കുന്നത് ശുദ്ധ തട്ടിപ്പ് : സുപ്രിംകോടതി

ന്യൂഡല്‍ഹി : സ്വകാര്യമെഡിക്കല്‍ കോളേജുകള്‍ക്കെതിരെ ആഞ്ഞടിച്ച് സുപ്രിംകോടതി. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ന്യൂനപക്ഷ വിദ്യാര്‍ത്ഥി പ്രവേശത്തിന്റെ പേരില്‍ കേരളത്തില്‍ ശുദ്ധ തട്ടിപ്പ് പ്രവണതകളാണ് നടക്കുന്നതെന്ന് സുപ്രിംകോടതി അഭിപ്രായപ്പെട്ടു. 

കേരളത്തില്‍ മാത്രമേ ഇത് നടക്കുകയുള്ളൂവെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്തെ കാരക്കോണം സി എസ് ഐ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ വിമര്‍ശനം. 

ഏത് പള്ളി വികാരി ആണ് കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് എന്ന് തീരുമാനിക്കല്‍ കോടതിയുടെ ജോലി അല്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അഭിപ്രായപ്പെട്ടു. പണവും കൈയൂക്കും ആണ് പള്ളികളിലെ തര്‍ക്കങ്ങള്‍ക്ക് കാരണമെന്നും കോടതി പറഞ്ഞു. 

മലങ്കര സഭയിലെ തര്‍ക്കം ഇപ്പോള്‍ തെരുവിലാണ്. വിഷയത്തില്‍ ചിലര്‍ കോടതിക്ക് എതിരെ എഴുതിക്കുന്നു. എന്നിട്ട് റോഡില്‍ തമ്മിലടിക്കുന്നു. പണവും കൈയൂക്കും ആണ് ഇതിന് പിന്നിലെ വിഷയമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com