മുസ്ലീം സമുദായത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ലക്ഷ്യമിട്ട് ബിജെപി; ബാഫഖി തങ്ങളുടെ കുടുംബം പാര്‍ട്ടിയിലേക്ക്? 

മുസ്ലീം ലീഗ് സ്ഥാപക നേതാക്കളിലൊരാളായ സെയ്ദ് ബാഫഖി തങ്ങളുടെ കുടുംബവും ബിജെപിയിലേക്കെന്ന് സൂചന
മുസ്ലീം സമുദായത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ലക്ഷ്യമിട്ട് ബിജെപി; ബാഫഖി തങ്ങളുടെ കുടുംബം പാര്‍ട്ടിയിലേക്ക്? 

കോഴിക്കോട്: മുസ്ലീം ലീഗ് സ്ഥാപക നേതാക്കളിലൊരാളായ സെയ്ദ് ബാഫഖി തങ്ങളുടെ കുടുംബം ബിജെപിയിലേക്കെന്ന് സൂചന. ബാഫഖി തങ്ങളുടെ മകന്റെ മകനും ബാഫഖി തങ്ങള്‍ ട്രസ്റ്റ് ചെയര്‍മാനുമായ സെയ്ദ് താഹ ബാഫഖി തങ്ങള്‍ ബിജെപി നേതാവ് എം ടി രമേശുമായി കോഴിക്കോട് ചര്‍ച്ച നടത്തി. ബിജെപിയുടെ മെമ്പര്‍ഷിപ്പ് ക്യാപെയിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്. 

ബിജെപി ഒരിക്കലും പളളിയില്‍ പോകേണ്ട എന്ന് പറയുന്നില്ലെന്ന് സെയ്ദ് താഹ ബാഫഖി തങ്ങള്‍ പറയുന്നു. വ്രതം തുടര്‍ന്നു കൊണ്ടെയിരിക്കും.എന്തുകൊണ്ട് മുസ്ലീങ്ങള്‍ക്ക് ബിജെപിയില്‍ പോയിക്കൂടാ?. ന്യൂനപക്ഷങ്ങള്‍ക്ക് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമോ, അതൊക്കെ താന്‍ ഇതിലൂടെ ചെയ്യുമെന്നും സെയ്ദ് താഹ ബാഫഖി തങ്ങള്‍ പറഞ്ഞു. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ എല്ലാ ജനവിഭാഗങ്ങളിലും എത്തിക്കാനാണ് ശ്രമമെന്ന് എം ടി രമേശ് പറഞ്ഞു.

അബ്ദുള്ളക്കുട്ടിക്ക് പിന്നാലെ പ്രമുഖന്യൂനപക്ഷ നേതാക്കളെ ലക്ഷ്യം വെച്ചാണ് ബിജെപിയുടെ നീക്കം. ലീഗിന്റെ സമുന്നതനേതാവായിരുന്ന ബാഫഖി തങ്ങളുടെ  കുടുംബത്തെ തന്നെ പാര്‍ട്ടിയിലെത്തിക്കുന്നതിലൂടെ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com