യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷം; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു, ആശുപത്രിയില്‍ 

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം
യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷം; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു, ആശുപത്രിയില്‍ 

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ കോളേജില്‍ മറ്റു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു.

ഇന്ന് രാവിലെയാണ് സംഭവം. മൂന്നാം വര്‍ഷ ബിഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍്ത്ഥി അഖിലിനാണ് കുത്തേറ്റത്. കുത്തേറ്റ അഖിലിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അഖിലിന് രണ്ടു കുത്തേറ്റതായും ഒരു മുറിവ് ആഴത്തിലുളളതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. എസ്എഫ്‌ഐ യൂണിറ്റിന് മുന്‍പില്‍ പാട്ടുപാടിയതിനെ ചൊല്ലി തര്‍ക്കം ഉടലെടുത്തിരുന്നു. ഇതില്‍ ക്യാപസില്‍ പ്രതിഷേധവും ശക്തമായിരുന്നു. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

അഖിലും ഒരു സംഘം വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് കോളേജിലെ എസ്എഫ്‌ഐ യൂണിറ്റിന് മുന്‍പില്‍ നിന്ന് പാട്ടുപാടിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇത് എസ്എഫ്‌ഐയിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് അക്രമസംഭവം അരങ്ങേറിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പുറത്തുനിന്നുളള ഗുണ്ടകളും അക്രമത്തില്‍ പങ്കാളികളായി. ഒരു സംഘം ആളുകള്‍ ചേര്‍ന്ന് അഖിലിനെ ആക്രമിക്കുകയായിരുന്നു.ഇത് കോളേജ് വിദ്യാര്‍ത്ഥികള്‍ തന്നെയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com