സുഹൃത്തിനൊപ്പം എടുത്ത ലോട്ടറിയ്ക്ക് 65 ലക്ഷം അടിച്ചു; വീടും പൂട്ടി ടിക്കറ്റുമായി കൂട്ടുകാരന്‍ മുങ്ങി; പരാതി

ഹരികൃഷ്ണനും അയല്‍വാസിയായ സാബുവും ചേര്‍ന്ന് തിങ്കളാഴ്ചയാണ് ലോട്ടറി ടിക്കറ്റ് എടുത്തത്
സുഹൃത്തിനൊപ്പം എടുത്ത ലോട്ടറിയ്ക്ക് 65 ലക്ഷം അടിച്ചു; വീടും പൂട്ടി ടിക്കറ്റുമായി കൂട്ടുകാരന്‍ മുങ്ങി; പരാതി

മൂന്നാര്‍; 65 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റുമായി സുഹൃത്ത് മുങ്ങിയതായി പരാതി. മൂന്നാര്‍ ന്യൂ കോളനി സ്വദേശി ആര്‍. ഹരികൃഷ്ണനാണ് പരാതിയുമായി രംഗത്തെത്തിയത്. ഹരികൃഷ്ണനും അയല്‍വാസിയായ സാബുവും ചേര്‍ന്ന് തിങ്കളാഴ്ചയാണ് ലോട്ടറി ടിക്കറ്റ് എടുത്തത്. ഒന്നാം സമ്മാനം അടിച്ചതോടെയാണ് ലോട്ടറി ടിക്കറ്റുമായി സാബു മുങ്ങിയത്. 

കുഞ്ചിത്തണ്ണിയില്‍ നിന്നാണ് 30 രൂപയുടെ വിന്‍വിന്‍ ലോട്ടറി എടുത്തത്. അപ്പോള്‍ ഹരികൃഷ്ണന്റെ കയ്യിലായിരുന്നു ടിക്കറ്റ്. പിറ്റേന്ന് ഹരികൃഷ്ണന്‍ സാബുവിനെയും ബ്ലോക്ക് പഞ്ചായത്ത് അംഗം സി. നെല്‍സനെയും കൂട്ടി  മൂന്നാര്‍ എസ്ബിഐ ശാഖയിലെത്തി. എന്നാല്‍ സമ്മാനത്തുകയ്ക്ക് 2 അവകാശികള്‍ ഉള്ളതിനാല്‍ ഇരുവരുടെയും പേരില്‍ ജോയിന്റ് അക്കൗണ്ട് എടുക്കണമെന്നും പിറ്റേന്ന് വരണമെന്നും ബാങ്ക് അധികൃതര്‍ നിര്‍ദേശിച്ചു. അതോടെ ഹരികൃഷ്ണന്‍ ലോട്ടറി ടിക്കറ്റ് സാബുവിന് നല്‍കി. 

പിറ്റേന്ന് ബാങ്കിലേക്ക് പോകാന്‍ തയാറായി സാബുവിനെ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് വീട്ടില്‍ പോയി നോക്കിയെങ്കിലും വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. മസ്തിരിപ്പണിക്ക് മൂന്നാറില്‍ എത്തിയ സാബു തനിച്ച് വാടക വീട്ടിലാണു താമസിച്ചിരുന്നത്. എന്നാല്‍ അയാളുടെ വീട് എവിടെയാണെന്നോ മറ്റു വിവരങ്ങളോ ഹരികൃഷ്ണന് അറിയില്ല. ഹരികൃഷ്ണന്‍ ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com