'കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല'; തെറ്റു തിരുത്തുക; ആഷിഖ് അബു

‘വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനിൽപ്പില്ല. കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല. തെറ്റുതിരുത്തുക. പഠിക്കുക. പോരാടുക.’
'കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല'; തെറ്റു തിരുത്തുക; ആഷിഖ് അബു

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ വി​ദ്യാ​ർ​ഥി​യെ എ​സ്എ​ഫ്ഐക്കാർ തന്നെ കു​ത്തി​യ സം​ഭ​വ​ത്തെ വിമര്‍ശിച്ച്  സംവിധായകന്‍ ആഷിഖ് അബു. വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനിൽപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ലെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനിൽപ്പില്ല. കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല. തെറ്റുതിരുത്തുക. പഠിക്കുക. പോരാടുക.’ ആഷിഖ് കുറിച്ചു. മഹാരാജാസില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ചിത്രത്തിനൊപ്പമാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

സംഭവത്തെ അപലപിച്ച് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നും രംഗത്തെത്തിയിട്ടുണ്ട്. ശി​ര​സ് ല​ജ്ജാ​ഭാ​രം കൊ​ണ്ട് പാ​താ​ള​ത്തോ​ളം താ​ഴു​ന്ന​താ​യി അ​ദ്ദേ​ഹം ഫെയ്​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു. ച​രി​ത്ര​ത്തി​ലെ അ​ക്ഷ​ര​ത്തെ​റ്റ് ത​ന്നെ​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹൃ​ദ​യം നു​റു​ങ്ങു​ന്നു. ക​ര​ൾ​പി​ട​യു​ന്ന വേ​ദ​ന​കൊ​ണ്ട് തേ​ങ്ങു​ന്നു. ല​ജ്ജാ​ഭാ​രം കൊ​ണ്ട് ശി​ര​സ് പാ​താ​ള​ത്തോ​ളം താ​ഴു​ന്നു. എ​ന്‍റെ, എ​ന്‍റെ എ​ന്ന് ഓ​രോ​രു​ത്ത​രും ഓ​ർ​ത്തെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ന്‍റെ സ്നേ​ഹ​നി​ലാ​വ്. യു​വ​ല​ക്ഷ​ങ്ങ​ളു​ടെ ആ ​സ്നേ​ഹ​നി​ലാ​വി​ലേ​ക്കാ​ണ് നി​ങ്ങ​ൾ ക​ഠാ​ര​യു​ടെ കൂ​രി​രു​ട്ട് ചീ​റ്റി​ത്തെ​റി​പ്പി​ച്ച​ത്. ഈ ​നാ​ടി​ന്‍റെ സ​ർ​ഗാ​ത്‌​മ​ക യൗ​വ​ന​ത്തെ​യാ​ണ് നി​ങ്ങ​ൾ ച​വു​ട്ടി താ​ഴ്ത്തി​യ​ത്.

നി​ങ്ങ​ൾ ഏ​തു ത​ര​ക്കാ​രാ​ണ്? എ​ന്താ​ണ് നി​ങ്ങ​ളെ ന​യി​ക്കു​ന്ന തീ​ജ്വാ​ല? ഏ​തു പ്ര​ത്യ​ശാ​സ്ത്ര​മാ​ണ് നി​ങ്ങ​ൾ​ക്ക് ത​ണ​ൽ? നി​ങ്ങ​ളു​ടെ ഈ ​ദു​ർ​ഗ​ന്ധം ച​രി​ത്ര​ത്തി​ലെ അ​ക്ഷ​ര​ത്തെ​റ്റ് ത​ന്നെ​യാ​ണ്. മ​നം മ​ടു​പ്പി​ക്കു​ന്ന നാ​റ്റ​ത്തി​ന്‍റെ ഈ ​സ്വ​ർ​ഗം ന​മു​ക്ക് വേ​ണ്ട. ഇ​തി​നേ​ക്കാ​ൾ ന​ല്ല​ത് സ​മ്പൂ​ർ​ണ പ​രാ​ജ​യ​ത്തി​ന്‍റെ ന​ര​ക​മാ​ണ്. തെ​റ്റു​ക​ൾ​ക്കു​മു​മ്പി​ൽ ര​ണ്ടു വ​ഴി​ക​ളി​ല്ല, ശി​ര​സു കു​നി​ച്ചു മാ​പ്പ​പേ​ക്ഷി​ക്കു​ക എ​ന്നും അ​ദ്ദേ​ഹം അ​തീ​വ ദു​ഖ​ത്തി​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com