കോട്ടയം മെഡിക്കല്‍ കൊളേജ് പരിസരത്ത് പാതി കത്തിയ നിലയില്‍ യുവതിയുടെ മൃതദേഹം; 12 ദിവസത്തെ പഴക്കം 

രണ്ടാഴ്ചയോളം പഴക്കം വരുന്ന മൃതദേഹം മാലിന്യ കൂമ്പാരത്തില്‍ നിന്നുമാണ് കണ്ടെത്തിയത്
കോട്ടയം മെഡിക്കല്‍ കൊളേജ് പരിസരത്ത് പാതി കത്തിയ നിലയില്‍ യുവതിയുടെ മൃതദേഹം; 12 ദിവസത്തെ പഴക്കം 

കോട്ടയം: കോട്ടയം മെഡിക്കല്‍ കൊളേജ് പരിസരത്ത് യുവതിയുടെ മൃതദേഹം. പകുതി കത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ക്യാന്‍സര്‍ വാര്‍ഡിന് സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

ഏതാണ്ട് രണ്ടാഴ്ചയോളം പഴക്കം വരുന്ന മൃതദേഹം മാലിന്യ കൂമ്പാരത്തില്‍ നിന്നുമാണ് കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തിന് സമീപത്തു നിന്നുമൊരു കാര്‍ഡ്‌ബോര്‍ഡ് പെട്ടിയും കണ്ടെടുത്തിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് കോട്ടയം എസ്പി അടക്കമുള്ളവര്‍ സ്ഥലത്തെത്തി. പ്രാഥമിക പരിശോധനയില്‍ 50 വയസിന് താഴെ പ്രായമുള്ള യുവതിയുടേതാണ് മൃതദേഹമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന്റെ തല ഭാഗം തിരിച്ചറിയാകാത്ത വിധം കത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com