ബിജെപി എതിര്‍ത്തു; കാസര്‍കോട് കേന്ദ്രസര്‍വകലാശാലയ്ക്ക് ഗുരുദേവന്റെ പേരില്ല

കാസര്‍കോട് കേന്ദ്രസര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേര് നല്‍കണമെന്ന് നിര്‍ദേശിച്ച് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് നല്‍കിയ ഭേദഗതി ലോക്‌സഭ തളളി
ബിജെപി എതിര്‍ത്തു; കാസര്‍കോട് കേന്ദ്രസര്‍വകലാശാലയ്ക്ക് ഗുരുദേവന്റെ പേരില്ല

ന്യൂഡല്‍ഹി: കാസര്‍കോട് കേന്ദ്രസര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേര് നല്‍കണമെന്ന് നിര്‍ദേശിച്ച് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് നല്‍കിയ ഭേദഗതി ലോക്‌സഭ തളളി. കേന്ദ്രസര്‍വകലാശാല ഭേദഗതി ബില്ലിന്റെ ഭാഗമായാണ് ഭേദഗതി പ്രമേയം കൊടിക്കുന്നില്‍ സുരേഷ് ഉന്നയിച്ചത്.

ബില്‍ പാസാക്കാനുളള വോട്ടെടുപ്പില്‍ പ്രമേയത്തെ പ്രതിപക്ഷാംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ ഭൂരിപക്ഷം വരുന്ന ബിജെപി അംഗങ്ങള്‍ എതിര്‍ത്തതിനാലാണ് പ്രമേയം സഭയ്ക്ക് നിരാകരിക്കേണ്ടി വന്നത്.

കാസര്‍കോട് കേന്ദ്രസര്‍വകലാശാലയ്ക്ക് ഗുരുദേവന്റെ പേര് നല്‍കണമെന്ന് എസ്എന്‍ഡിപി യോഗവും ശിവഗിരിമഠവും മോദി സര്‍ക്കാരിനോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. മോദിയും ഈ ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നതാണ്.സംസ്ഥാന ബിജെപി ഘടകം ഇക്കാര്യം ഏല്‍ക്കുകയും ചെയ്തിരുന്നു. 

ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത കൊടിക്കുന്നില്‍ സുരേഷ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചു. മോദിയും ബിജെപി നേതാക്കളും നല്‍കിയ ഉറപ്പ് പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷാംഗം കൊണ്ടുവന്ന ഭേദഗതിയെ അനുകൂലിക്കാന്‍ ഭരണപക്ഷം തയ്യാറായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com