വയനാട്ടില്‍ മന്ത്രി കടകംപള്ളിയുടെ സാഹസിക വിനോദങ്ങള്‍; ചിത്രങ്ങള്‍ വൈറല്‍

വയനാട്ടില്‍ സാഹസിക വിനോദങ്ങള്‍ ആസ്വദിച്ച് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
വയനാട്ടില്‍ മന്ത്രി കടകംപള്ളിയുടെ സാഹസിക വിനോദങ്ങള്‍; ചിത്രങ്ങള്‍ വൈറല്‍

വയനാട്ടില്‍ സാഹസിക വിനോദങ്ങള്‍ ആസ്വദിച്ച് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വയനാടിന്റെ ആകാശകാഴ്ചകളാസ്വദിക്കാവുന്ന സിപ്‌ലൈനിലൂടെയുള്ള യാത്രയും മുളച്ചങ്ങാടത്തിലേറിയുള്ള സവാരിയമൊക്കെ മന്ത്രി ആസ്വദിച്ചു. വയനാടിന്റെ ടൂറിസം വളര്‍ച്ച ലക്ഷ്യമിട്ട് ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച സ്പ്ലാഷ് 2019 മണ്‍സൂണ്‍ കാര്‍ണിവലിന്റെ ഭാഗമായി എത്തിയതായിരുന്നു മന്ത്രി. സ്പ്ലാഷിന്റെ ഒമ്പതാം പതിപ്പാണിത്.

കണക്ടിങ് വയനാട് എന്ന ആശയത്തിന് കൂടുതല്‍ പ്രചാരണം നല്‍കി മലബാര്‍ ടൂറിസം വികസനത്തിന് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നു മന്ത്രി പറഞ്ഞു. സ്പ്ലാഷ് മഴ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബി ടു ബി (ബിസിനസ് ടു ബിസിനസ്) മീറ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രളയാനന്തര വയനാട് ടൂറിസത്തിന്റെ വളര്‍ച്ച ലക്ഷ്യമിട്ടാണ് സ്പ്ലാഷ് 2019 സംഘടിപ്പിക്കുന്നത്. ജൂണ്‍ മാസം 29 ന് ആരംഭിച്ച കാര്‍ണിവല്‍ ജൂലായ് 14 വരെയാണുള്ളത്. വാടിന്റെ ടൂറിസം സാധ്യതകള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ടൂര്‍ ഓപ്പറേറ്റര്‍മാരെയും ടൂറിസം രംഗത്തെ ഏജന്‍സികളെയും മേഖലയിലെ വിദഗ്ധരെയും ഉള്‍പ്പെടുത്തിയാണ് കാര്‍ണിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. മഴ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ കലാകായിക പരിപാടികളും സ്പ്ലാഷിന് മാറ്റുകൂട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com