ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിർദേശം 

ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിർദേശം 

മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് കാറ്റ് വീശാനാണ് സാധ്യത

തിരുവനന്തപുരം: ഈ മാസം 16-ാം തിയതി വരെ ശക്തമായ കാറ്റിന് സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിലാണ് കാറ്റ് വീശാൻ സാധ്യതയുള്ളത്. ഇവിടങ്ങളിൽ കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആവാനും സാധ്യതയുണ്ട്. 

മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് കാറ്റ് വീശാനാണ് സാധ്യത. ഈ സമുദ്ര ഭാഗങ്ങളിൽ വരുന്ന 16 വരെ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശ‌ം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com