കോടിയേരിയുടെ പരിപാടിക്ക് പോകാന്‍ വിസമ്മതിച്ചതിന് എസ്എഫ്‌ഐ മര്‍ദിച്ചു; എഐഎസ്എഫ് യൂണിവേഴ്‌സിറ്റി കോളജ് യൂണിറ്റ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന് യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കള്‍ മര്‍ദിച്ചിട്ടുണ്ടെന്ന് എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി
കോടിയേരിയുടെ പരിപാടിക്ക് പോകാന്‍ വിസമ്മതിച്ചതിന് എസ്എഫ്‌ഐ മര്‍ദിച്ചു; എഐഎസ്എഫ് യൂണിവേഴ്‌സിറ്റി കോളജ് യൂണിറ്റ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍


തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന് യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കള്‍ മര്‍ദിച്ചിട്ടുണ്ടെന്ന് എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി റെനിന്‍ സന്തോഷ്. മാതൃഭൂമി ന്യൂസിനോടാണ് റെനിന്‍ ഇക്കാര്യം പറഞ്ഞത്. 

കോളജില്‍ യൂണിറ്റ് തുടങ്ങാന്‍ ചെന്നാല്‍ മര്‍ദിക്കും. എസ്എഫ്‌ഐ യൂണിറ്റ് നേതാക്കള്‍ റൗണ്ട്‌സ് എന്ന് പറഞ്ഞു വരുന്നത് മാരക ആയുധങ്ങളുമായാണ്. വലിയ വടികളും മറ്റും കയ്യില്‍ക്കാണും. 

നവംബര്‍ എട്ടിന് കോടിയേരിയുടെ പരിപാടിക്ക് പോകാന്‍ വിസമ്മതിച്ചതിന് മര്‍ദിച്ചു. കുത്തുകേസില്‍ പ്രതിയായ ഹരീഷ് എന്ന എസ്എഫ്ആഐ യൂണിറ്റ് അംഗമാണ് മര്‍ദിച്ചത്.- റെനിന്‍ പറഞ്ഞു. 

അപകടം പറ്റിയ എനിക്ക് നടക്കാന്‍ സാധിക്കുമായിരുന്നില്ല. മൂന്നുമണിക്ക് കോളജ് വിട്ടതിന് ശേഷം രാത്രി ഏഴുമണിവരെ പാളയത്ത് പിടിച്ചു നിര്‍ത്തിയെന്നും റെനിന്‍ പറഞ്ഞു. 

യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതിന് പിന്നാലെ ക്യാമ്പസില്‍ യൂണിറ്റ് രൂപീകരിച്ചെന്ന് എഐഎസ്എഫ് പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച ക്യാമ്പസില്‍ കൊടിമരമുയര്‍ത്താനായിരുന്നു സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ നീക്കം. എന്നാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ക്യാമ്പസിന് തിങ്കളാഴ്ച പ്രിന്‍സിപ്പല്‍ അവധി പ്രഖ്യാപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com