ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് കാണാതായ ശംഖ് ഒരുമാസത്തിന് ശേഷം കൊറിയറില്‍ തിരിച്ചെത്തി; കൂടെയൊരു കുറിപ്പും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നു കാണാതായ ശംഖ് ഒരു മാസത്തിനു ശേഷം തിരിച്ചെത്തി
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് കാണാതായ ശംഖ് ഒരുമാസത്തിന് ശേഷം കൊറിയറില്‍ തിരിച്ചെത്തി; കൂടെയൊരു കുറിപ്പും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നു കാണാതായ ശംഖ് ഒരു മാസത്തിനു ശേഷം തിരിച്ചെത്തി. വിജയവാഡയില്‍ നിന്നാണ് കൊറിയര്‍ സര്‍വീസ് വഴി തിരിച്ചെത്തിയത്. നഷ്ടപ്പെട്ട ശംഖിനൊപ്പം  ക്ഷമിക്കണം എന്നൊരു കുറിപ്പും പാഴ്‌സലില്‍ ഉണ്ടായിരുന്നു. നിത്യചടങ്ങുകളില്‍ ശംഖ് വിളിക്കാന്‍ മാരാര്‍  ഉപയോഗിക്കുന്ന ശംഖാണിത്. ക്ഷേത്രത്തില്‍ ശംഖ് ധാരാളമായി ഉള്ളതിനാല്‍ മറ്റൊരു ശംഖ് ഉപയോഗിച്ച് ചടങ്ങുകള്‍ നടത്തിവരികയായിരുന്നു. 

ശീവേലി, ശ്രീഭൂതബലി, വിളക്കെഴുന്നള്ളിപ്പ് ചടങ്ങുകളില്‍ ഉപയോഗിക്കുന്ന ശംഖ് ആവശ്യം കഴിഞ്ഞാല്‍ ഗോപുരത്തില്‍ മാനേജരുടെ ഇരിപ്പിടത്തിനരികിലാണു സൂക്ഷിക്കാറുള്ളത്. ഭക്തരടക്കം ആര്‍ക്കും കൈയെത്തും ദൂരത്താണ് ഈ സ്ഥലം. കുട്ടികളാരോ കൗതുകത്തിനു കൈവശപ്പെടുത്തിയ ശംഖ് രക്ഷിതാക്കള്‍ തിരിച്ചയച്ചതാണെന്നു കരുതുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com