ചെരുപ്പിനടിയിൽ ലഹരിക്കടത്ത്; കണ്ണൂർ വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ 

കണ്ണൂർ സ്വദേശി അജാസാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പിടിയിലായത്
ചെരുപ്പിനടിയിൽ ലഹരിക്കടത്ത്; കണ്ണൂർ വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ 

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 950 ഗ്രാം ഹഷീഷ് ഓയിൽ പിടികൂടി. കണ്ണൂർ സ്വദേശി അജാസാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ദോഹയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്. 

ചെരുപ്പിന്റെ അടിയിലും ശരീരത്തിൽ വിവിധഭാഗങ്ങളിലും ഒളിപ്പിച്ചാണ് അജാസ് ഹഷീഷ് ഓയിൽ കടത്താൻ ശ്രമിച്ചത്. എയർ ഇന്ത്യ എക്സ്പ്രസിൽ ദോഹയിലേക്ക് പോകുന്നതിനായുള്ള സുരക്ഷ പരിശോധനയ്ക്കിടയിലാണ് ഇയാൾ പിടിയിലായത്. പിടിച്ചെടുത്ത ഹഷീഷ് ഓയിൽ നാർകോട്ടിക് കണ്‍ട്രോൾ ബ്യൂറോയ്ക്ക് കൈമാറി. നാർകോട്ടിക് ഉദ്യോ​ഗസ്ഥർ അജാസിനെ ചോദ്യം ചെയ്യുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com