ഞങ്ങളാരും ഒരു ബ്ലേഡ് പോലും കൊണ്ടുപോയിട്ടില്ല; ഇവര്‍ പൊലീസിലെത്താന്‍ പാടില്ല, യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐക്കാര്‍ക്ക് എതിരെ ജി സുധാകരന്‍

യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ മന്ത്രി ജി സുധാകരന്‍
ഞങ്ങളാരും ഒരു ബ്ലേഡ് പോലും കൊണ്ടുപോയിട്ടില്ല; ഇവര്‍ പൊലീസിലെത്താന്‍ പാടില്ല, യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐക്കാര്‍ക്ക് എതിരെ ജി സുധാകരന്‍

മലപ്പുറം: യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ മന്ത്രി ജി സുധാകരന്‍. ക്രിമിനലുകള്‍ എങ്ങനെ എസ്എഫ്‌ഐയില്‍ എത്തിയെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ പ്രതികള്‍ക്ക് പൊലീസില്‍ നിയമനം പാടില്ലെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഏതോ ഒരു ശക്തിയുണ്ട്. ഇവരെല്ലാം ഇനി പൊലീസില്‍ വരില്ലല്ലോ. ഇവരൊക്കെ പൊലീസില്‍ വന്നാല്‍ എന്തായിരിക്കും സ്ഥിതി? മടിയില്‍ കത്തിയും കഠാരയുമായാണോ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോകുന്നത്? ഞങ്ങളാരും ഒരു ബ്ലേഡ് പോലും കൊണ്ടുപോയിട്ടില്ല'. -അദ്ദേഹം പറഞ്ഞു. 

അതേസമയം വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ മൂന്ന് എസ്എഫ്‌ഐ നേതാക്കള്‍ കൂടി പൊലീസ് പിടിയിലായി. അദൈ്വത്, ആരോമല്‍, ആദില്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. ഒന്നാം പ്രതി ശിവരഞ്ജിത്ത് ഉള്‍പ്പെടെ അഞ്ചുപേര്‍ കൂടി പിടിയിലാവാനുണ്ട്.

എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന എട്ട് പ്രതികള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ മൂന്ന് പേര്‍ പിടിയിലായത്.നേരത്തെ കസ്റ്റഡിയിലെടുത്ത എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു.കേസില്‍ പ്രധാന പ്രതികള്‍ക്ക് പുറമേ പ്രതിചേര്‍ക്കപ്പെട്ട കണ്ടാലറിയാവുന്ന മുപ്പത് പേരില്‍ ഒരാളാണ് അറസ്റ്റിലായ ഇജാബ്.സംഘര്‍ഷം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്ന് ഇജാബ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, അഖിലിനെ കുത്തിയത് ആരാണെന്ന് കണ്ടില്ലെന്നാണ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com