യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; മൂന്ന് എസ്എഫ്‌ഐ നേതാക്കള്‍ കൂടി പിടിയില്‍ 

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് എസ്എഫ്‌ഐ നേതാക്കള്‍ കൂടി പിടിയില്‍
യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; മൂന്ന് എസ്എഫ്‌ഐ നേതാക്കള്‍ കൂടി പിടിയില്‍ 

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് എസ്എഫ്‌ഐ നേതാക്കള്‍ കൂടി പിടിയില്‍. അദൈ്വത്‌, ആരോമല്‍, ആദില്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. ഒന്നാം പ്രതി ശിവരഞ്ജിത്ത് ഉള്‍പ്പെടെ അഞ്ചുപേര്‍ കൂടി പിടിയിലാവാനുണ്ട്.

എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന എട്ട് പ്രതികള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ മൂന്ന് പേര്‍ പിടിയിലായത്.നേരത്തെ കസ്റ്റഡിയിലെടുത്ത എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസില്‍ പ്രധാന പ്രതികള്‍ക്ക് പുറമേ പ്രതിചേര്‍ക്കപ്പെട്ട കണ്ടാലറിയാവുന്ന മുപ്പത് പേരില്‍ ഒരാളാണ് അറസ്റ്റിലായ ഇജാബ്. സംഘര്‍ഷം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്ന് ഇജാബ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, അഖിലിനെ കുത്തിയത് ആരാണെന്ന് കണ്ടില്ലെന്നാണ് പറയുന്നത്. 

സംഭവം നടന്ന് മൂന്നുദിവസം കഴിയുമ്പോഴും അഖിലിനെ കുത്തിയ മുഖ്യപ്രതികളെ പിടികൂടാത്തതില്‍ പൊലീസിനെതിരെ വിമര്‍ശം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com