യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം; എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ പിടിയില്‍; മുഖ്യപ്രതികള്‍ ഒളിവില്‍

നേമം സ്വദേശി ഇജാബിനെ പൊലീസ് അറസ്റ്റ് ചെയ്തു - സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന പ്രതികളില്‍
യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം; എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ പിടിയില്‍; മുഖ്യപ്രതികള്‍ ഒളിവില്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തില്‍ ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. നേമം സ്വദേശി ഇജാബിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന പ്രതികളില്‍ ഒരാളാണ് ഇജാബെന്ന് പൊലീസ് പറയുന്നു. അതേസമയം, മുഖ്യ പ്രതികളെക്കുറിച്ച് ഇനിയും സൂചനയില്ല.

ഇതിനിടെ, യൂണിവേഴ്‌സിറ്റി കോളജില്‍ വച്ച് കുത്തേറ്റ അഖിലിന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാണ്. ഒളിവിലുളള പ്രതികള്‍ തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. പ്രതികള്‍ എവിടെയെന്ന് പൊലീസിന് അറിയാമെന്നും അവരെ സംരക്ഷിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ തന്നെ ആരോപിക്കുന്നുണ്ട്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച കോളേജിന് അവധി നല്‍കി.

പ്രതികളായ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, സെക്രട്ടറി നസീം, അമര്‍, അദ്വൈത്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ രണ്ട് ദിവസമായി ഒളിവിലാണ്. പ്രതികളെ പിടികൂടാന്‍ ശ്രമം തുടരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് ഇവര്‍ കീഴടങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതായും വിവരമുണ്ട്. പ്രതികളില്‍ ഒന്നോ രണ്ടോ പേര്‍ മാത്രം ഉടന്‍ കീഴടങ്ങിയേക്കാനാണ് സാധ്യത.

വധശ്രമത്തിനാണ് പൊലീസ് ഈ 7 പേര്‍ക്കെതിരെ കേസെടുത്തിട്ടുളളത്. പ്രതികളായ ശിവരഞ്ജിത്തും നിസാമും പിഎസ്!സിയുടെ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവരാണ്. ശിവരഞ്ജിത്താണ് കാസര്‍കോട് ജില്ലയുടെ പട്ടികയിലെ ഒന്നാം സ്ഥാനക്കാരന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com