വെളളം കിട്ടിയിട്ട് 20 ദിവസമായെന്ന് എം ടി; ഗൗരവത്തോടെ പരിഗണിക്കുമെന്ന് തോമസ് ഐസക്ക് 

മന്ത്രി ടി എം തോമസ് ഐസക്കിന്റെ 'ജനകീയ ബദലുകളുടെ നിര്‍മിതി  , ഊരാളുങ്കല്‍ സൊസൈറ്റി അനുഭവം' എന്ന പുസ്ത പ്രകാശന ചടങ്ങിലാണ് വെള്ളം കിട്ടാത്തതിന്റെ ബുദ്ധിമുട്ട് എം ടി പങ്കുവെച്ചത്
വെളളം കിട്ടിയിട്ട് 20 ദിവസമായെന്ന് എം ടി; ഗൗരവത്തോടെ പരിഗണിക്കുമെന്ന് തോമസ് ഐസക്ക് 

കോഴിക്കോട്: 20 ദിവസമായി വീട്ടില്‍ വെള്ളം കിട്ടുന്നില്ലെന്ന പരാതിയുമായി എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍. മന്ത്രി ടി എം തോമസ് ഐസക്കിന്റെ 'ജനകീയ ബദലുകളുടെ നിര്‍മിതി  , ഊരാളുങ്കല്‍ സൊസൈറ്റി അനുഭവം' എന്ന പുസ്ത പ്രകാശന ചടങ്ങിലാണ് വെള്ളം കിട്ടാത്തതിന്റെ ബുദ്ധിമുട്ട് എം ടി പങ്കുവെച്ചത്. എം.ടിയുടെ പരാതി ഗൗരവത്തോടെ പരിഗണിക്കുമെന്ന്  മന്ത്രി തോമസ് ഐസക്ക് ഉറപ്പു നല്‍കി

മന്ത്രി തോമസ് ഐസക്കിന്റെ സാന്നിധ്യത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനോടാണ് തനിക്ക് വെള്ളം കിട്ടാത്തിന്റെ പരാതി എം ടി  പറഞ്ഞത്. മറ്റൊരു വഴിയുമില്ലാത്തതിനാലാണ് ഈ വേദി തെരഞ്ഞെടുത്തതെന്നും കൈകൂപ്പി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളരെ ഗൗരവമുള്ള വിഷയമാണ് എം ടി സൂചിപ്പിച്ചതെന്ന് പറഞ്ഞ മന്ത്രി കുടിവെള്ള സ്രോതസുകള്‍ മലിനമാക്കാതെ പരമാവധി ഉപയോഗിക്കുകയെന്നതാണ്  കേരളം നേരിടുന്ന ജലക്ഷാമത്തിന് പരിഹാരമെന്ന് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com